loader

Breaking News

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് കേരള ഹർത്താൽ

IMAGE

Published On : 26 September 2021

കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ - ജനദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നും, ഇന്ധന വില വർധനവ് നിർത്തലാക്കാണെന്നും, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നുമുള്ള വിവിധ ആവശ്യങ്ങൾ ഉയർത്തി കർഷക സംഘടനകൾ സെപ്‌തംബർ 27ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് കേരള ഹർത്താൽ നടത്തും.



രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ. അന്നേ ദിവസം വാഹനങ്ങൾ നിർത്തിയിട്ടും, വ്യാപാര - വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കുവാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു.

By : CITU KERALA.

Trending News