Published On : 28 August 2021
സെപ്തംബർ 6 മുതൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ആരംഭിക്കുവാൻ പോവുകയാണ്. പരീക്ഷാ ഹാളുകൾ ക്രമീകരിക്കുവാനും, ശുചീകരിക്കുവാനും, സാനിറ്റയിന് ചെയ്യുവാനും നിരവധി മനുഷ്യാധ്വാനം ആവശ്യമാണ്. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുവാൻ വിദ്യാഭ്യാസ വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സിഐടിയു പ്രവർത്തകനോട് അതാത് RDD, സ്കൂൾ പ്രധാന അദ്ധ്യാപകരുടെ നിർദ്ദേശം തേടി സന്നദ്ധപ്രവർത്തനം നടത്തുവാൻ സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. പരീക്ഷകൾ നടക്കുവാൻ പോകുന്ന സ്കൂളുകൾ മനസിലാക്കി പ്രാദേശികരായി ട്രേഡ് യൂണിയനുകളുടെ മുൻകൈയ്യിൽ സേവനം ചെയ്യുവാൻ സിഐടിയു പ്രവർത്തകരെത്തും.