Published On : 26 July 2022
നാല് ദിവസം നീണ്ടു നിൽക്കുന്ന അംഗൻവാടി പ്രവർത്തകരുടെ ഐതിഹാസിക സമര പ്രക്ഷോഭത്തിന് ഡൽഹിയിലെ ജന്തർ മന്ദറിൽ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആദ്യ ദിനം എത്തിയത് ആയിരക്കണക്കിന് സിഐടിയു പ്രവർത്തകർ.
ഐസിഡിഎസ് സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, മിനിമം വേതനവും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുക, ഡൽഹി - ഹരിയാന സംസ്ഥാനങ്ങളിൽ നടത്തിയ അകാരണമായുള്ള പിരിച്ചുവിടൽ നടപടികൾ റദ്ദ് ചെയ്യുക, മുഴുവൻ തൊഴിലിടങ്ങളിലും ഒരേ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂലായ് 26 മുതൽ 29 വരെ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് (സിഐടിയു) സമര പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.