Published On : 10 March 2020
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു,
സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്കും :
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി മാസത്തിൽ വീണ്ടും ഉയർന്നു.2020 ജനുവരി മാസത്തിൽ 7.16% ആയിരുന്നു തൊഴിലില്ലായ്മ.ഫെബ്രുവരി മാസത്തിൽ തൊഴിലില്ലായ്മ 7.78% ആയി ഉയർന്നു.സെന്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കോണമിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ ജനുവരി മാസത്തിൽ 5.94% ആയിരുന്നു.ഫെബ്രുവരി മാസം ആയപ്പോൾ 7.37% ആയി ഉയർന്നു.>
- മൂന്നാം പാദത്തിൽ സാമ്പത്തിക വളർച്ച 4.7% മാത്രം -
2019-20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ)GDP വളർച്ച 4.7% മാത്രമായിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്,ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ(ജൂലൈ- സെപ്റ്റംബർ) GDP വളർച്ച 4.5% ആയിരുന്നു.2019-20 വർഷത്തിലെ സാമ്പത്തിക വളർച്ച 5%ൽ താഴെ ആകാനാണ് സാധ്യത എന്ന് നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസും പറയുന്നു.GDP വളർച്ച 5% അയാൽ പോലും അത് കഴിഞ്ഞ പതിനൊന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.ഇന്ത്യയിൽ ഇപ്പോൾ GDP കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്നും വളരെ ഉയർന്ന നിലയിലാണെന്ന് ബിജെപി സർക്കാരിന്റെ തന്നെ ചീഫ് എക്കണോമി അഡ്വൈസറായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞത്.അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അനുമാനത്തിൽ GDP കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്നും 2.5% വരെ ഉയർന്ന നിലയിലാണ്.അങ്ങനെ പരിശോധിച്ചാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019-20 ൽ മൂന്ന് ശതമാനം മാത്രമായിരിക്കും.ബിജെപി സർക്കാർ GDP യിൽ മാത്രമല്ല എല്ലാ കണക്കുകളും കൃത്യമായല്ല,കൃത്രിമമായാണ് കണക്കാക്കുന്നത്.GDP വളർച്ച ഇത്തരത്തിൽ ഇടിയുന്നത് കാണിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീണു കഴിഞ്ഞു എന്നാണ്.