Published On : 08 May 2022
ഇറ്റലിയിലെ റോമിൽ സംഘടിപ്പിച്ച വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) പതിനെട്ടാമത് വേൾഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് അവസാനിച്ചു. സ. പാംബിസ് കിരിറ്റ്സിസിനെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
മുതലാളിത്ത ചൂഷണത്തിനെതിരെ ലോകത്താകമാനം നടക്കുന്ന ജനകീയ സമരങ്ങൾ നൽകിയ അനുഭവങ്ങളുടെ കരുത്തിലാണ് ഓരോ തൊഴിലാളി സംഘടനാ പ്രവർത്തകനും ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ഭാഗമാകുന്നത്. സിഐടിയു ദേശീയ പ്രസിഡന്റ് സ. കെ ഹേമലത, സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി, സിഐടിയുവിന്റെ മറ്റു ദേശീയ സെക്രട്ടറിമാരായ സ. ദേവ്‌റോയ്, സ. അനാദി സാഹു, സ. പ്രശാന്ത് നന്ദി ചൗധരി തുടങ്ങിയ സഖാക്കൾ നേരിട്ടും പതിനഞ്ചോളം സഖാക്കൾ ഓൺലൈനായും പങ്കെടുത്തു.