Published On : 13 June 2020
ലോക്ക് ഡൗണിന്റെ മറവിൽ കേന്ദ്ര സർക്കാർ നടത്തുന്ന കർഷക - തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുവാൻ സിഐടിയു - കിസാൻ സഭ - അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ തീരുമാനിച്ചു.
എല്ലാവർക്കും സൗജന്യ ചികിത്സ,ആദായ നികുതിക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് ആറുമാസത്തെക്ക് 7500 രൂപയുടെ സാമ്പത്തിക സഹായം,ആറുമാസത്തേക്ക് 10 കിലോ സൗജന്യ ഭക്ഷ്യധാന്യം,തൊഴിലുറപ്പിന് കീഴിൽ 200 ദിവസം 600 രൂപ ദിവസകൂലിയിൽ തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം,നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക,
അവശ്യവസ്തുക്കൾ,കാർഷികവ്യാപാരം,വൈദ്യുതി നിയമം,തൊഴിൽ നിയമങ്ങൾ എന്നിവയിൽ പുറപ്പെടുവിച്ച ഓർഡിനൻസുകളും ഉത്തരവുകളും
റദ്ദ് ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
കോവിഡിന്റെ മറവിൽ കാർഷിക,വ്യാവസായിക,പ്രതിരോധ മേഖലയാകെ കേന്ദ്ര സർക്കാർ കോർപ്പറേറ്റുവൽക്കരിക്കുകയാണ്.
രാജ്യത്തെ സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളികൾക്കും കർഷകർക്കുമെതിരെ മോഡി സർക്കാർ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും സംയുക്ത സംഘടനകൾ ഡൽഹി ബി.ടി.ആർ ഭവനിൽ ചേർന്ന കമ്മറ്റിക്ക് ശേഷം സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു.
രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലായ് 3ന് പ്രതിഷേധ ദിനം നടത്തുവാനും,
ജൂലായ് 23ന് ഗ്രാമ, സ ബ് ഡിവിഷൻ തലത്തിൽ പ്രതിഷേധം നടത്തുവാനും സംയുക്ത ട്രേഡ് യൂണിയനുകൾ തീരുമാനിച്ചു.