Published On : 05 September 2020
മോഡി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു, കർഷക സംഘം, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു മുൻപിൽ ആരംഭിച്ചു.
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ.എളമരം കരീം, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് സ.എം വി ഗോവിന്ദൻ മാസ്റ്റർ, കർഷക സംഘം ദേശീയ വൈസ് പ്രസിഡൻ്റ് സ.എസ് രാമചന്ദ്രൻപിള്ള, സിഐടിയു സംസ്ഥാന സെക്രട്ടറി സ.വി ശിവൻകുട്ടി എന്നിവരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്.