loader

Breaking News

സിഐടിയു അംബേദ്‌കറിന്റെ 129ആം ജന്മദിനത്തിൽ അദ്ദേഹത്തെ ബഹുമാനപുരസരം സ്മരിക്കുന്നു.

IMAGE

Published On : 14 April 2020

സിഐടിയു അംബേദ്‌കറിന്റെ 129ആം ജന്മദിനത്തിൽ അദ്ദേഹത്തെ ബഹുമാനപുരസരം സ്മരിക്കുന്നു.



ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയും സാമൂഹിക അടിച്ചമർത്തലിനെതിരെ നിരന്തരം സമരം ചെയ്ത പോരാളിയും തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ വ്യക്തിത്വവുമായ ഡോ:ബി.ആർ അംബേദ്‌കറിന്റെ 129ആം ജന്മദിനത്തിൽ സിഐടിയു അദ്ദേഹത്തെ ബഹുമാനപുരസരം സ്മരിക്കുന്നു.



കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ രാജ്യം അടച്ചുപൂട്ടലിന്റെ സ്ഥിതിയിലായിരിക്കുമ്പോഴാണ് ഈ വർഷം നമ്മൾ അംബേദ്‌കറിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

അടച്ചുപൂട്ടൽ മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് കുടിയേറ്റ തൊഴിലാളികളാണ്.അവരിൽ കൂടുതൽ പേരും ദളിതരും ആദിവാസികളും സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുമാണ്.അവരിൽ കൂടുതൽ പേരും ശുചീകരണ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും തൂപ്പുകാരും മറ്റുമാണ്.മഹാമാരി പിടിപെടാതിരിക്കാൻ അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ പോലും നൽകിയിട്ടില്ല.

അതുകൊണ്ടാണ് ഇന്ന് താഴെ പറയുന്ന ആവശ്യങ്ങൾ അംബേദ്‌കർ ജയന്തിയുടെ അവസരത്തിൽ ഉയർത്താൻ സിഐടിയു തീരുമാനിച്ചത്

● ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികൾക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുക.

● നിലനിൽപിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും പണവും മറ്റു അവശ്യ വസ്തുക്കളും അടച്ചു പൂട്ടലിൽ ബുദ്ധിമുട്ടിലായവർക്കെല്ലാം നൽകുക.

● ഭരണഘടനയെ സംരക്ഷിക്കുക

● ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക.

● സ്വാതന്ത്ര്യത്തിനും ജീവിതത്തിനും നേരെയുള്ള എല്ലാ ആക്രമങ്ങളെയും ചെറുക്കുക.

● ശാരീരികമായ അകലം പാലിക്കുമ്പോഴും സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുക.

Author : Citu Kerala??????? ?????????????? 129?? ??????????.

Trending News