loader

Breaking News

എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ - സിഐടിയു

IMAGE

Published On : 29 August 2020

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന -

കേരള സർക്കാരിന് അഭിനന്ദനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് സംസ്ഥാനത്തെ തൊഴിലാളികൾക്കും , പാവപ്പെട്ട ജന ങ്ങൾക്കും ആശ്വാസം നൽകിയ എൽ.ഡി.എഫ്. സർക്കാരിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിക്കുന്നു. വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ബോണസ് ഒരു തർക്കവുമില്ലാതെ വിതരണം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിച്ചു. പരമ്പരാഗത മേഖലയിലെ ബീഡി ,കൈത്തറി, കശുവണ്ടി, മത്സ്യം, തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്കും ബോണസ് അല്ലെങ്കിൽ ഫെസ്റ്റിവൽ അലവൻസ് ലഭിച്ചു. അസംഘടിത തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് നല്കാൻ പണം സർക്കാർ നൽകി. മോട്ടോർ തൊഴിലാളികൾക്കും, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നല്കി.

"കൊറോണ വ്യാപിക്കുന്നത് തടയാൻ കേരള ജനത കൂട്ടായി ശ്രമിക്കുന്നതിനിടയിലും കേരളീയരുടെ ദേശീയോത്സവമായ ഓണക്കാലത്ത്, പാവപ്പെട്ടവർക്ക് ആശ്വാസമെത്തിക്കാൻ എൽ.ഡി.എഫ്.സർക്കാർ നടപടി സ്വീകരിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന ,എല്ലാ കുടുംബത്തിനും, ഓണക്കിറ്റുകൾ നല്കി. പാവപ്പെട്ടവരോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിനു മാത്രമെ , ഇതൊക്കെ ചെയ്യാനാവൂ.

ഈ ഓണക്കാലം സമാധാനത്തോടെയും, സന്തോഷത്തോടെയും വരവേൽക്കാൻ അവസരമൊരുക്കിയ എൽ.ഡി.എഫ്.സർക്കാരിനെ സിഐടിയു അനുമോദിക്കുന്നു.

കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകപ്പ് അനുശാസിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.

എളമരം കരീം

ജനറൽ സെക്രട്ടറി

By : Citu Kerala.

Trending News