Published On : 28 August 2020
മണപ്പുറം ഫിനാൻസ് മാനേജ്‌മെന്റ് പ്രതികാര നടപടിയിലൂടെ പിരിച്ചുവിട്ട ജീവനക്കാർക്ക് സിഐടിയു സംസ്ഥാന കമ്മറ്റി സ്വരൂപിച്ച സാമ്പത്തിക സഹായവും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.
നോൺ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ - സിഐടിയുവിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയാണ് മാനേജ്‌മെന്റ് അകാരണമായി പുറത്താക്കുകയും, ദൂര സ്ഥലങ്ങളിലേക്ക് സ്ത്രീകളെ ഉൾപ്പെടെയുള്ള തൊഴിലാളികളെ സ്ഥലം മാറ്റുകയും ചെയ്തത്.ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ യൂണിയൻ തുടക്കം മുതൽ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുകയും, സംസ്ഥാന തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് പ്രസ്തുത വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന ലേബർ കമ്മീഷൻ വഴി അനുരഞ്ജന ശ്രമങ്ങളും നടത്തിവരികയാണ്.പക്ഷെ മാനേജ്മെന്റിന്റെ നിഷേധാത്മകമായ നിലപാട് മൂലം പ്രശ്നങ്ങൾ പരിഹരിക്കാതാവുകയും തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർ ഉത്സവകാലത്ത് പോലും വേതനമില്ലാതെ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന പശ്ചാത്തലത്തിലാണ് സിഐടിയു സംസ്ഥാന കമ്മറ്റി സഹായ ധനവും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തത്.