loader

Breaking News

സിഐടിയു മെയ് ദിന മാനിഫെസ്റ്റോ 2020

Published On : 01 May 2020

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരങ്ങളിലൊന്നായ കോവിഡ് വ്യാപനത്തിനിടയിലാണ് നാം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടാകാന്‍ പോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയുമാണ്. ഇതിനിടയിലാണ് 2020ലെ അന്താരാഷ്ട്ര തൊഴിലാളി ദിനം കടന്ന് വരുന്നത്.

എല്ലാ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, തുടങ്ങി ലോകത്താകമാനം സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുന്ന മറ്റെല്ലാ തൊഴിലാളികളെയും നിങ്ങളുടെ വിലമതിക്കാനാവാത്ത സേവനത്തിന് ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ സഹിച്ച് പല രാജ്യങ്ങളിലായി ലോക്ഡൗണില്‍ കഴിഞ്ഞ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം,വെദ്യുതി, വാര്‍ത്തവിനിമയം, സാമ്പത്തിക സേവനം, പാല്‍, പലച്ചരക്ക്, പച്ചക്കറി, മരുന്ന് തുടങ്ങിയവ എത്തിച്ച് നല്‍കി സമൂഹത്തിനെ മുന്നോട്ട് കൊണ്ട് പോകുന്ന തൊഴിലാളി വര്‍ഗത്തിനുഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ലോകത്തെ എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും, ലോകത്തെ യഥാര്‍ത്ഥ 'സമ്പത്ത് സൃഷ്ടാക്കളും', ലോകത്തെ മുന്നോട്ട് നയിക്കുന്ന അദൃശ്യ ശക്തികളുമായി തിരിച്ചറിയപ്പെടാതെ പോകുന്ന നായകരുമായ തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങള്‍ക്കും ഈ ദിനത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു.

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ കുടുംബത്തിന്റെ ദുഖത്തില്‍ സിഐടിയു അനുശോചനം രേഖപ്പെടുത്തുന്നു.

രോഗം കാരണം ദുരിതം അനുഭവിക്കുന്നവര്‍, തങ്ങളുടേതല്ലാത്ത കുറ്റത്തിനു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കോടിക്കണക്കിന് ജനങ്ങള്‍, ഇതിനകം ജോലിയും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ട് ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍,

ഭാവിയില്‍ ജോലിയും ഉപജീവന മാര്‍ഗ്ഗവും നഷ്ടപ്പെടുമെന്ന ഭയപ്പെടുന്നവര്‍ ഇവരോടെല്ലാം ഈ മെയ് ദിനത്തില്‍ സിഐടിയു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

തൊഴിലാളികളും എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ച് മതം, വംശം, പ്രദേശം, ജാതി, വംശീയത, ഭാഷ, ലിംഗം തുടങ്ങിയവയുടെ പേരില്‍ നമുക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ള മതില്‍ തകര്‍ത്ത് നമ്മുടെ ജീവനും ജീവിതമാര്‍ഗവും നിലനിര്‍ത്തുന്ന ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണം. ഇതുമാത്രമാണ് നിലവിലെ കോവിഡ് മഹാമാരിയെയും ഇപ്പോള്‍ ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെയും മറികടക്കാനുള്ള ഏക മാര്‍ഗം.

കോവിഡ് മഹാമാരി നമ്മളിന് ജീവിക്കുന്ന സമൂഹത്തിന്റെ മുതലാളിത വ്യവസ്ഥയുടെയും അതിന്റെ നവ ഉദാരവല്‍ക്കരണ ശൈലിയുടെയും മനുഷ്യത്വരഹിതവും ക്രൂരവുമായ സ്വഭാവം തുറന്ന് കാട്ടി.

അദൃശ്യമായ സൂക്ഷമ ജീവിയായ കൊറോണ വൈറസില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളി നേരിടാന്‍ യോജിച്ച പോരാട്ടം ആവശ്യമാണ്. ലോകത്തെ മുഴുവന്‍ ശാസ്ത്ര-സാങ്കേതിക പരിജ്ഞാനം, സമ്പത്ത് എന്നിവയെല്ലാം ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യ ശക്തി കൊണ്ട് മാത്രമേ കോവിഡിനെ തോല്‍പ്പിക്കാന്‍ കഴിയു.

ഇതിനുപകരം ഇന്നു കാണുന്നത് മുതലാളിത്ത വ്യവസ്ഥയുടെ നികൃഷ്ടവും ഹീനവുമായ മുഖമാണ്.

കോവിഡ് മൂലം ഇന്ന് 22 ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണ്. കോടിക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലുമാണ്. ഒന്നര ലക്ഷത്തിലധികം പേര്‍ ലോകത്ത് മരിക്കുകയും ചെയ്തു. രാജ്യങ്ങളില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ മൂലം ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകുകയും അവരുടെ വരുമാനം നിലക്കുകയും ചെയ്തു. പലര്‍ക്കും വീടില്ലാതെയായി. നിരവധി പേരും അവരുടെ കുടുംബവും പട്ടിണിയിലാണ്. ഈ അവസരത്തില്‍ കോര്‍പ്പറേറ്റുകളും വലിയ ബിസിനസുകാരും മഹാമാരിയെ ഉപയോഗപ്പെടുത്തി തൊഴിലാളിയെ പിരിച്ചുവിടുക, വേതനം, ബോണസ് തുടങ്ങിയവ വെട്ടിക്കുറയ്ക്കുക, തൊഴില്‍ സമയം വര്‍ധിപ്പിക്കുക തുടങ്ങി അവരുടെ അവകാശങ്ങള്‍ ഇല്ലാതെയാക്കുകയാണ്. കോര്‍പ്പറേറ്റ് സൗഹൃദ അല്ലെങ്കില്‍ കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന സര്‍ക്കാറുകള്‍ പല രാജ്യങ്ങളിലും നിലവിലെ സാഹചര്യം മുതലെടുത്ത് അവരുടെ കോര്‍പ്പറേറ്റ് ഉടമകളെ സഹായിക്കാനായി തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ തൊഴിലുടമയുടെ തൊഴില്‍ നിയമലംഘനത്തിന് നിയമസാധുത വരുത്തുകയാണ്. മഹാമാരിയുണ്ടെങ്കിലും ഇല്ലെങ്കിലും മുതലാളിത്തതിനും അവരെ പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാറുകള്‍ക്കും സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്ന സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകുന്ന അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവുമല്ല അവരുടെ താല്‍പ്പര്യം. മറിച്ച് മുതലാളിത്ത വര്‍ഗത്തിന്റെ ലാഭം മാത്രമാണ്. രാമനോ അള്ളാഹുവോ യേശുവോ അല്ല അവരുടെ ദൈവം. അവരുടേത് ലാഭം മാത്രമാണ്. അവര്‍ ആളുകളുടെ മതവിശ്വാസത്തെ പരസ്പരം ഭിന്നിപ്പിക്കാനും പരസ്പരം കലഹമുണ്ടാക്കാനും ഉപയോഗിക്കും. ജനങ്ങളെ ചൂഷണം ചെയ്യാന്‍, അവരുടെ അവകാശങ്ങള്‍ ഇല്ലാതെയാക്കാന്‍ മുതലാളിമാര്‍ ഒറ്റക്കെട്ടാണ്. അവര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയും ആക്രമിക്കുകയും ചെയ്യും.

അതില്‍ വിവേചനമോ പക്ഷപാതമോ ഇല്ല.

ലോകത്തെ ഏറ്റവും ശക്തമായ അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും ക്രൂരമായി അവരുടെ ആധിപത്യം കാണിച്ച് കൊണ്ട് ക്യൂബ, വെനിസ്വേല, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ സാമ്പത്തികവും രാഷ്ട്രീയവുമായ യുദ്ധം തുടരുകയാണ്. ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഏറെക്കുറെ ഒറ്റപ്പെട്ടുപോയെങ്കിലും പലസ്തീനികള്‍ക്ക് മാതൃരാജ്യത്തിനുള്ള അവകാശം നിഷേധിക്കാന്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് തുടരുകയാണ്. അന്താരാഷ്ട്രതലത്തില്‍ ആരോഗ്യ പിന്തുണ നല്‍കുന്നതില്‍ അസാധാരണ ചരിത്രമുള്ള ക്യൂബ നല്‍കുന്ന ആരോഗ്യ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് അമേരിക്ക പല രാജ്യങ്ങളെയും തടയുകയാണ്. ക്യൂബയ്ക്ക് ലഭിക്കുന്ന എല്ലാ സഹായവും അമേരിക്ക തടയുകയും ചെയ്യുന്നു. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെ തന്നെ പല വികസിത മുതലാളിത്ത രാജ്യങ്ങളുടെ ആരോഗ്യ സൂചികയെ മറികടക്കുന്ന, എല്ലാവരാലും അംഗീകരിക്കപ്പെട്ട പൊതുജനാരോഗ്യ സേവനങ്ങള്‍ സോഷ്യലിസ്റ്റ് ക്യൂബ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തടയാന്‍ കഴിഞ്ഞേക്കുമായിരുന്ന നിരവധി മരണങ്ങള്‍ ഇറാനു ലഭിക്കുന്ന സഹായങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് മൂലം അതിനു സാധിക്കാതെ വരുന്നു. അമേരിക്കന്‍ കമ്പനികള്‍ അമേരിക്കന്‍ വിപണിയില്‍ തന്നെ വില്‍പ്പന നടത്താന്‍ കൊറിയന്‍ യുദ്ധകാല പ്രതിരോധ ഉല്‍പാദന നിയമം ട്രംപ് ഉപയോഗിച്ചു. ഇതിലും ക്രൂരമായത് ഇന്ത്യയും അമേരിക്കയുടെ യൂറോപ്യന്‍ പങ്കാളികളുമായ വിവിധ രാജ്യങ്ങള്‍ക്കുള്ള ചരക്കുകള്‍ വഴിമാറ്റുകയും തട്ടിയെടുക്കുകയും ചെയ്തതാണ്. ചൈനയില്‍ നിന്ന് ഇന്ത്യയ്ക്കായുള്ള അതിവേഗ പരിശോധന കിറ്റുകള്‍ ഇത്തരത്തില്‍ അമേരിക്ക വഴിമാറ്റിയത് കൊണ്ട് വൈകി. കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ട്രംപ് കരുത്തുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികയുടെ കയറ്റുമതി നിരോധനം നീക്കിയില്ലെങ്കില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ജര്‍മ്മനി, ഫ്രാന്‍സ്, ക്യാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ അവര്‍ക്കുള്ള മാസ്‌ക്, പിപിഇ, പരിശോധന കിറ്റ് എന്നിവ തട്ടിയെടുക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പറഞ്ഞ് രംഗത്ത് വന്നു. ഇത് പുതിയ കാല കൊള്ളയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്ന ലോക ആരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നല്‍കുന്നത് അമേരിക്ക നിര്‍ത്തി. ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

ലോകനേതാവ് എന്ന അവകാശവാദം ഉന്നയിക്കുന്ന അമേരിക്ക ഇന്ന് തീര്‍ത്തും അപമാനകരമായ സ്ഥിതിയിലാണ്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ വലിയ മുന്നേറ്റം നടത്തിയിട്ടും നയങ്ങള്‍ കാരണം സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ലാഭ ഇച്ഛയോടെ സ്വകാര്യ മുതലാളിമാരാണ് അമേരിക്കയില്‍ ആരോഗ്യ രംഗം കൈകാര്യം ചെയ്യുന്നത്. ഇത് കോവിഡ് പോലെയുള്ള ആരോഗ്യ അടിയന്തരാവസ്ഥയുണ്ടാവുന്ന ഘട്ടം കൈകാര്യം ചെയ്യാന്‍ കഴിയാത്തതും അപര്യാപ്തവുമാണെന്നും തെളിയിച്ചു. സ്വകാര്യ കോര്‍പ്പറേറ്റ് ആരോഗ്യ മേഖല ഈ സാഹചര്യത്തിലും അവരുടെ ലാഭം വിട്ട് നല്‍കാന്‍ തയ്യാറല്ല. ആരോഗ്യ പരിരക്ഷയില്ലാത്ത ഭൂരിഭാഗം തൊഴിലാളികള്‍ക്കും സാധാരണസമയത്ത് പോലും സ്വകാര്യ ആരോഗ്യ സംവിധാനം താങ്ങാന്‍ കഴിയുന്നതല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്ക, ഐസിയു, വെന്റിലേറ്റര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റ് എന്നിവയില്ല. മികച്ച ആരോഗ്യ സംവിധാനം വാങ്ങാന്‍ പണമുള്ള ധനികര്‍ രക്ഷപ്പെടുകയും പാവപ്പെട്ടവര്‍ മരിക്കുകയും ചെയ്യുകയാണ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ട്രംപ് പരാജയപ്പെട്ടു. സമ്പദ്വ്യവസ്ഥയിലെ നിയന്ത്രണങ്ങള്‍ക്കിടയില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയമാണ് ജനങ്ങളുടെ ജീവിതത്തേക്കാള്‍ കൂടുതല്‍ ട്രംപിനു പ്രധാനം. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികള്‍ 7 ലക്ഷം കടന്നു. മരണം 36000 കടക്കുന്നു.

സ്വന്തം സാമ്പത്തിക, രാഷ്ട്രീയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഏതൊരു രാജ്യത്തെയും ആക്രമിക്കാന്‍ തയ്യാറായി എണ്ണമറ്റ മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, കൂലിപ്പടയാളികള്‍ എന്നിവയുള്ള രാജ്യം. സ്വന്തം ജനങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കാന്‍ ശ്രദ്ധിക്കുന്നില്ല. സ്വന്തം ജനതയ്ക്ക് ആശുപത്രിയില്‍ കിടക്ക, വെന്റിലേറ്ററും നല്‍കാന്‍ കഴിയുന്നില്ല. സ്വന്തം ആരോഗ്യ ജീവനക്കാര്‍ക്ക് മാസ്‌കും പിപിഇ കിറ്റും നല്‍കാനാകുന്നില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള ഇവയെല്ലാമടങ്ങുന്ന ചരക്ക് മോഷ്ടിക്കാന്‍ ശ്രമം. അതേ സമയം, കുത്തകകള്‍ക്ക് 50,000 കോടി ഡോളര്‍ വിലമതിക്കുന്ന പാക്കേജും വിമാനക്കമ്പനികള്‍ക്ക് 2900 കോടി ഡോളറും സുരക്ഷാ കമ്പനികള്‍ക്ക് 1700 കോടി ഡോളറും ട്രംപ് പ്രഖ്യാപിച്ചു.

ലെനിന്‍ മുതലാളിത്തതിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമെന്ന് പറഞ്ഞ സാമ്രാജ്യത്വം ഇതാണ്.

പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, സാമ്രാജ്യത്വത്തിന്റെ ഗുണ്ടാസംഘം ഉയരുകയും, അതിന്റെ ഏറ്റവും അധഃപതിച്ചതും ഗുരുതരമായ വശം തുറന്നുകാട്ടപ്പെടുകയും ചെയ്യും.

കുറച്ച് മെച്ചപ്പെട്ട പൊതു ആരോഗ്യ സംവിധാനം ഉണ്ടായിരുന്ന യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നവ ഉദാരവല്‍കൃത മുതലാളിത്തതിനു കീഴിലായത്തോടെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം മുതലായവയ്ക്കുള്ള സാമൂഹ്യക്ഷേമ ചെലവുകള്‍ കുറയ്ക്കുകയും സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമെടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ക്ക് ശേഷം ഇതു പിന്നെയും വഷളായി. നിലവിലെ പ്രതിസന്ധിയില്‍ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ ഇടങ്ങളില്‍ ആവശ്യകത നിറവേറ്റാന്‍ കഴിയാതെ പോയത് ഈ നടപടികളുടെ പ്രതിഫലനമാണ്. പ്രതിസന്ധി നേരിടാന്‍ സ്‌പെയിന്‍ സ്വകാര്യ ആശുപത്രികളെ ദേശസാല്‍ക്കരിക്കേണ്ടിവന്നു.

കോവിഡ് മഹാമാരി വന്നപ്പോഴും ലോകം 2007 2008ലുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഇതുവരെ കണ്ട ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങി കൊണ്ടിരിക്കുന്നതെന്നാണ് പ്രവചനം. ഇതും സാമ്രാജത്വ രാജങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിന് വഴിവെയ്ക്കും. കോവിഡിന് പ്രതിരോധകുത്തിവയ്പ് കണ്ടെത്താന്‍ ശ്രമിക്കുന്ന ജര്‍മന്‍ കമ്പനിയായ ക്യുവര്‍ വാക്‌സിന് അമേരിക്കയില്‍ വന്ന് അവര്‍ക്കായി മാത്രം പ്രവര്‍ത്തിക്കാന്‍ ട്രംപ് ഫണ്ട് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജര്‍മനിയില്‍ തന്നെ നില്‍ക്കാന്‍ ജര്‍മനിയും വാഗ്ദാനം നടത്തിയെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നു. അതേസമയം ജര്‍മനി ഇറ്റലിയിലേക്ക് ആരോഗ്യ ഉപകരണങ്ങള്‍ അയക്കാന്‍ വിസമ്മതിച്ചു. ഇറ്റലിയും സ്‌പെയിനും ഗ്രീസിലേക്കുള്ള കയറ്റുമതി നിരോധിച്ചു. ജര്‍മനിയും നെതര്‍ലാന്‍ഡും കോവിഡ് മരണങ്ങള്‍ കൂടുതലുള്ള സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനും വിസമ്മതിച്ചു.

എന്നാല്‍, തൊഴിലാളികള്‍ പൊരുതി നേടിയ അവരുടെ അവകാശങ്ങള്‍, കൂലി, ആനുകൂലങ്ങള്‍ പിടിച്ചെടുത്ത് ലാഭം സംരക്ഷിക്കാനായി മുതലാളിമാര്‍ ഒറ്റക്കെട്ടാണ്.

മുതലാളിത്തമോ അവരുടെ ആളുകളോ ഭരിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച് 'പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എല്ലാവരും ഐക്യപ്പെടുന്നു' എന്ന മുദ്രാവാക്യം അര്‍ത്ഥശൂന്യമാണ്. അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് തൊഴിലാളികള്‍, തൊഴിലാഴി വര്‍ഗ സര്‍ക്കാരുകള്‍, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ മാത്രമാണ്. കൊറോണ വൈറസ് ഏറ്റവും തീവ്രമായി നില്‍ക്കുന്ന ഈ സമയത്ത് ഐക്യം ആവശ്യമാണ്. ലാഭം അത്യാര്‍ത്തി മൂലം മനുഷ്യ ജീവനും ജീവിതവും ഇല്ലാതെയാക്കുന്നവര്‍ക്കെതിരെ പോരാടുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യമാണ് ആവശ്യം. നിലവിലെ ലോക സാഹചര്യം അതാണ് ആവശ്യപ്പെടുന്നത്.

അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ഇറ്റലിയിലേക്ക് ചെറിയ രാജ്യമായ സോഷ്യലിസ്റ്റ് ക്യൂബ വിരോചിതമായി 60 ഡോക്ടര്‍മാരെ അയച്ചു. ബ്രിട്ടീഷ് കപ്പലിലെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കപ്പല്‍ തങ്ങളുടെ തുറമുഖത്ത് അടുപ്പിക്കാന്‍ അമേരിക്കയടക്കം പല രാജ്യങ്ങളും വിസമ്മതിച്ചപ്പോള്‍ അതിനു അനുവാദം നല്‍കിയത് ക്യൂബയാണ്. ലോക ആരോഗ്യ സംഘടനയുടെ നിബന്ധനകള്‍ പാലിച്ച് ആയിരത്തിലധികം യാത്രകാരെയും കപ്പല്‍ ജീവനക്കാരെയും പ്രത്യേക പൊലീസ് അകമ്പടിയോടെ ബസില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. അവിടെ നിന്ന് സുരക്ഷിതമായി ചാര്‍ട്ടേഡ് വിമാനത്തില്‍ ബ്രിട്ടണില്‍ എത്തിച്ചു.

ഇതാണ് മാനവികതയുടെ സോഷ്യലിസവും കൊള്ളയടിക്കുന്ന ക്രൂരതയുടെ മുതലാളിത്തവും തമ്മിലുള്ള സാക്ഷാല്‍ വ്യത്യാസം.

പതിറ്റാണ്ടുകളായി അമേരിക്കന്‍ ഉപരോധം മൂലം നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ക്യൂബ ചെറിയ രജിസ്‌ട്രേഷന്‍ ഫീസിലുടെ സൗജന്യ ആരോഗ്യ സംരക്ഷണം നല്‍കുന്ന പൊതു ആരോഗ്യ പരിരക്ഷാ സംവിധാനം വികസിപ്പിച്ചു. അത്യാധുനിക മരുന്ന് വ്യവസായവും വികസിപ്പിച്ചു. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ അവശ്യ രാജ്യങ്ങളിലേക്ക് നിരന്തരമായി വിദഗ്ധ ഡോക്ടര്‍മാരെ ക്യൂബ അയക്കുന്നുണ്ട്. ഇറ്റലിയ്ക്കു പുറമേ വെനിസ്വേലയിലേക്കും നാലും കരീബിയന്‍ രാജ്യങ്ങളിലേക്കും മഹാമാരിയെ നേരിടാന്‍ ആരോഗ്യ സംഘത്തെ അയച്ചു. സൗജന്യ പൊതുവിദ്യാഭ്യാസം, ഭക്ഷണം, വീട് തുടങ്ങിയവും ക്യൂബയിലെ സോഷ്യലിസ്റ്റ് സംവിധാനം നല്‍കുന്നു.

ആദ്യമായി കോവിഡ് റിപ്പോര്‍ട് ചെയ്ത ചൈന വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ വിഭവങ്ങളും സമാഹരിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും അഭിലഷണീയവും ചടുലവും ഊര്‍ജസ്വലവുമായ രോഗ നിയന്ത്രണ ശ്രമമാണെന്നാണ് ലോക ആരോഗ്യ സംഘന പറഞ്ഞത്. ചൈനയിലെ പൊതു ആരോഗ്യ സംവിധാനം മൂലമാണ് ഇതിന് സാധ്യമായത്. എല്ലാവര്‍ക്കും പക്ഷപാതരഹിതമായി ലഭ്യമാക്കുന്ന താങ്ങാനാകുന്ന ആരോഗ്യ സംവിധാനം 2020ഓടെ സൃഷ്ടിക്കാനായി ചൈന ആരോഗ്യ ചെലവ് 2009ല്‍ ജിഡിപിയുടെ 5ശതമാനമായിരുന്നത് 2017ല്‍ 6.4ശതമാനമാക്കി ഉയര്‍ത്തി. പോക്കറ്റ് ചെലവ്( ചികിത്സയ്ക്കായി രോഗി ചെലവഴിക്കേണ്ട തുക) 29ശതമാനമായി കുറഞ്ഞു. 2017ഓടെ 82ശതമാനം രോഗികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കി. ഇത് ലാഭത്തിനു പകരം ജനങ്ങളെ മുന്നില്‍ കണ്ടുള്ള സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ ആസൂത്രണത്തിന്റെ ഫലമാണ്.

എല്ലാ പ്രതിസന്ധി ഘട്ടത്തിലും അടിയന്തര സാഹചര്യങ്ങളിലും അവസരത്തിനൊത്ത് ഉയര്‍ന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത് അധിക്ഷേപിക്കപ്പെട്ട പൊതുമേഖലയാണെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അതാണ് കണ്ടത്. പൊതുമേഖലാ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമാണ് രക്ഷിക്കാന്‍ വന്നത്. തുടര്‍ച്ചയായി മൂലധനം ചെലവഴിച്ചതിലൂടെ പൊതുമേഖലാ കമ്പനികളും സ്ഥാപനങ്ങളും ദേശീയ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തി. പൊതുമേഖല മരുന്ന് കമ്പനികളാണ് ഈ മേഖലയിലെ കോര്‍പറേറ്റ് ആധിപത്യം ചെറുത്ത് സ്വാതന്ത്ര്യാനന്തരം വളരെക്കാലം നമ്മുടെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കിയത്. എന്നാല്‍ നവഉദാരവല്‍ക്കരണ നയം ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് വിപരീതമായി മരുന്ന് നിര്‍മാണ മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഐഡിപിഎല്‍, ഹിന്ദുസ്ഥാന്‍ ആന്റിബയോറ്റിക്ക്, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയുടെ സ്വയം പര്യാപ്ത ഇല്ലാതാക്കാനോ അവരുടെ ശേഷി നശിപ്പിക്കാനോ ആണ് ശ്രമിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരാണ് വൈറസിനെ പ്രതിരോധിച്ച് ജീവന്‍ രക്ഷിക്കാന്‍ 24 മണിക്കൂറും ജോലി ചെയ്യുന്നതെന്ന് ഇപ്പോഴും നമുക്ക് കാണാന്‍ കഴിയും.

ഇന്ത്യയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ഇവരെല്ലാം സൈനികരെ പോലെ,ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങളും, മാസ്‌കും ഗ്ലൗസും പോലുമില്ലാതെ സ്വന്തം ജീവനും കുടംബാംഗങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ഒരു യുദ്ധത്തിലാണ്. ഇതിനിടിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവന്‍ നഷ്ടമായി. നിരവധി സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം വന്നത്തോടെ വലിയ ആശുപത്രികള്‍ അടച്ചിട്ടേണ്ടി വന്നു. ഇതുമൂലം പിന്നെയും ആയിരങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചു. അതേ സമയം ഈ സാഹചര്യത്തെ സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികള്‍ ടെസ്റ്റുകള്‍, ചികിത്സ, കിടക്കകള്‍ എന്നിവയ്ക്കായി അമിത നിരക്ക് ഈടാക്കി ഉപയോഗപ്പെടുത്തുകയാണ്. അതിനൊപ്പം തന്നെ അവരുടെ ജീവനക്കാര്‍ക്ക് വേതനമായി ഒരു ചെറിയ തുക നല്‍കി ചൂഷണം ചെയ്യുകയും സംഘടിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്യുന്നു. ഇതാണ് മുതലാളിത്ത വ്യവസ്ഥിതി. ആരോഗ്യ മേഖലയില്‍ മാത്രമല്ല, വിദ്യാഭ്യാസം, പാര്‍പ്പിടം, സാമൂഹ്യ സുരക്ഷ, തൊഴിലിടം, തൊഴില്‍ അവകാശം തുടങ്ങി എല്ലായിടത്തും ലാഭമാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. സര്‍ക്കാരുകള്‍ കൂടുതലും കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കുമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തൊഴിലാളികളും അധ്വാനിക്കുന്ന ജനങ്ങളും ദുരിതത്തിലും ദാരിദ്ര്യത്തിലുമാണ്.

ഇന്ത്യയിലും ഇതേ അവസ്ഥയാണ്. ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ് പൊതു ആരോഗ്യ രംഗത്ത് ചെവഴിക്കുന്നത്. നവ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യവല്‍ക്കരണം ഏറ്റവും കൂടുതല്‍ നടപ്പാക്കപ്പെട്ട മേഖലയാണ് ആരോഗ്യ മേഖല. ആരോഗ്യ മേഖലയിലെ ചെലവിന്റെ 70ശതമാനവും പോക്കറ്റ് ചെലവാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരില്‍ 44ശതമാനത്തിനു മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നത്. ആരോഗ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതായത് ആരോഗ്യ ചെലവ് താങ്ങാന്‍ കഴിയുന്ന വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ആശുപത്രികളില്‍ ചികിത്സ തേടാം. അതേസമയം, നമ്മുടെ രാജ്യത്തെ ദരിദ്രരായ ആയിരങ്ങള്‍ ശരിയായ ആരോഗ്യ പരിരക്ഷ ലഭിക്കാത്തതിനാല്‍ വയറിളക്കം, ക്ഷയം തുടങ്ങിയ പ്രതിരോധിക്കാവുന്നതും ഭേദപ്പെടുത്താവുന്നതുമായ രോഗങ്ങള്‍ കാരണം മരിക്കുകയും ചെയ്യുന്നു. നവ ഉദാരവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളെ അവഗണിക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം സ്വകാര്യവല്‍ക്കരിക്കുകയാണ്. ഇതിന്റെ അനന്തരഫലമായി കോവിഡിനെ നേരിടാനുള്ള ശേഷി പൊതുആരോഗ്യ സംവിധാനത്തിന് ഇല്ലാതായി. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങളില്ലാതെ ജീവന്‍ പണയം വച്ച് ജോലി ചെയ്യേണ്ട സാഹചര്യത്തിലായി. ഇതിനിടയില്‍ നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും കോവിഡ് ബാധിച്ച് മരിച്ചു.

ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് കേരളം. കേരളത്തിലെ നിരവധി പേര്‍ ചൈനയില്‍ വിദ്യാര്‍ഥികളാണെന്നത് മുന്നില്‍ കണ്ട് കൊണ്ട് അവിടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പരിശോധന, ട്രാക്കിങ്, നിരീക്ഷണം, ക്വാറെന്റൈന്‍ തുടങ്ങിയവയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളാല്‍ പ്രചോദനം ഉള്‍ക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സംസ്ഥാനത്ത് പൊതുജനാരോഗ്യ പരിരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അത് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു.

തൊഴിലാളി വര്‍ഗം പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴില്‍, കൂലി, വരുമാനമൊക്കെ നഷ്ടപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ബിജെപി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ വേഗത്തില്‍ മാറ്റാന്‍ ശ്രമിച്ച് ഇവരെ അടിമകളാക്കാന്‍ നോക്കുന്നത് ലജ്ജാകരമാണ്. നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി, കോവിഡ്, തീര്‍ത്തും ആസൂത്രിതമല്ലാതെ നടപ്പാക്കിയ ലോക്ഡൗണ്‍ ഇങ്ങനെ മൂന്ന് തിരിച്ചടിക്കളാണ് ഒരേ സമയം ഇന്ന് തൊഴിലാളികള്‍ നേരിടുന്നത്. ട്രേഡ് യൂണിയനുകള്‍ ഉണ്ടാക്കാനുള്ള വ്യവസ്ഥ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുക, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയവയിലേക്കുള്ള കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി 90 ദിവസത്തേക്ക് നീട്ടുക, എംജിഎന്‍ആര്‍ജിഎസ് തൊഴിലാളികള്‍ക്ക് തുല്യമായി കരാര്‍ തൊഴിലാളികളുടെ വേതനം പ്രതിദിനം 202 രൂപയായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഗുജറാത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉന്നയിച്ച് കഴിഞ്ഞു. എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ പ്രതിദിനം പ്രവര്‍ത്തി സമയം12 മണിക്കൂറായി ഉയര്‍ത്താനും ഡിഎ പരിഷ്‌കരണം താല്‍ക്കാലികമായി നിര്‍ത്തണമെന്നും തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷാനടപടികളില്‍ നിന്ന് പോലും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിദിന ജോലി സമയം 12 മണിക്കൂറായും ആഴ്ചയില്‍ 72 മണിക്കൂറായും ഉയര്‍ത്താനായി ഫാക്ടറി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യ പ്രദേശ് സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും ലേബര്‍ കോഡ് ബില്ലുകള്‍ ലേബര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായി ഒരു ഓര്‍ഡിനന്‍സിലൂടെയോ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയോ നടപ്പാക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികളുടെ സംഘടിക്കാനും കൂട്ടായ പ്രവര്‍ത്തനം നടത്താനുമുള്ള അവരുടെ അടിസ്ഥാന അവകാശം ഇല്ലാതാക്കി അടിമകളെപ്പോലെയാക്കി അവരുടെ കോര്‍പ്പറേറ്റ് യജമാനന്മാരെയും ദാതാക്കളെയും തൃപ്തിപ്പെടുത്താനായി നടപ്പാക്കുന്ന നാണംകെട്ട ലജ്ജയില്ലാത്ത ശ്രമം മാത്രമാണ്. കോവിഡ് സാഹചര്യത്തെ അവരുടെ കോര്‍പ്പറേറ്റ് യജമാനന്മാരുടെ താല്‍പര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമാക്കി മാറ്റുന്നതിന് തുല്യമാണ് ഈ നടപടികള്‍.

കോവിഡ് പോലൊരു ദുരന്തത്തിന് മതവും ജാതിയുമില്ലെന്നിരിക്കെ അതില്‍ പോലും വിവേചനം സൃഷ്ടിച്ച് മുസ്ലിങ്ങളെ ആക്രമിക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. ഇതിലൂടെ മനുഷ്യ ദുരന്തത്തിനിടയിലും ആര്‍എസ്എസ് രാജ്യത്താകമാനം പടര്‍ന്ന് കിടക്കുന്ന അവരുടെ വര്‍ഗീയ മുഖം വെളിവാക്കി.

സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ ആക്രമണാത്മകമായി ദുരുപയോഗം ചെയ്ത് സമൂഹത്തില്‍ സാമുദായിക വിഷം തുടര്‍ച്ചയായി കുത്തിവയ്ക്കാന്‍ ആര്‍എസ്എസും അവരുടെ വിവിധ സംഘടനകളും നിരന്തരമായി പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇതിന് ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണയും ലഭിക്കുന്നു. ലണ്ടനിലെ ഐസ്‌കോണി( അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി)ല്‍ കൂടാതെ ബിജെപി നേതാക്കളടക്കം നിരവധി രാഷ്ട്രീയകാര്‍ ജന്മദിനം, കല്യാണം, ശ്രാദ്ധം തുടങ്ങിയ ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഇതില്‍ എല്ലാം ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇതിലൂടെ അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യം അപകടത്തിലാക്കുകയും ചെയ്തു.

കോവിഡ് മുതലാളിത്ത വ്യവസ്ഥയുടെ പ്രാകൃതമായ പ്രകൃതം കാട്ടിതന്നു. അതിനുമുമ്പ് നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍, തൊഴില്‍, മാന്യവും അന്തസ്സുള്ളതുമായ ജീവിത സാഹചര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ നല്‍കാനുള്ള കഴിവില്ലായ്മ തുറന്നുകാട്ടിയിരുന്നു. സമ്പദ്ഘടനയുടെ സുസ്ഥിര വളര്‍ച്ച സാധ്യമാക്കാനുള്ള കഴിവില്ലായ്മയും തുറന്ന് കാട്ടപ്പെട്ടതാണ്. ഇതില്‍ അന്തര്‍ലീനമായ ചൂഷണം വിഭജനവും വിനാശകരവുമായ വിഷ സ്വഭാവവും എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.

അതേസമയം ദുരിത സമയത്ത് തൊഴിലാളി വര്‍ഗത്തിന്റെ കഴിയുന്ന തരത്തിലുള്ള ഐക്യദാര്‍ഢ്യവും പ്രകടമാണ്. ജോലിയും വരുമാനവും നഷ്ടപ്പെടുകയും വീടുകളില്‍ നിന്ന് അകലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങുകയും ചെയ്ത കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കാനും എല്ലാ പിന്തുണയും നല്‍കാനും ലോക്ഡൗണിന്റെ നിര്‍ണായക സമയത്ത് തൊഴിലാളികള്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍, പാവപ്പെട്ട കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികള്‍ പുരോഗമന ജന വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ക്ക് രാജ്യമെമ്പാടുമുള്ള എല്ലാ സംസ്ഥാനങ്ങളിലുമുള്ള അത്തരം നിസ്സഹായരായ, തൊഴിലില്ലാത്ത, അഭയമില്ലാത്ത തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുമടക്കം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, ആശ്വാസം, ധാര്‍മ്മിക പിന്തുണ ഉള്‍പ്പെടെ എല്ലാത്തരം പിന്തുണയും നല്‍കുന്നതിന് എത്തിച്ചേരാന്‍ കഴിയും. ലോക്ഡൗണ്‍ കാലയളവില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ പിന്തുണയ്ക്കുന്നതില്‍ സംഘടനപരമായി ദുര്‍ബലമായ സ്ഥലങ്ങളില്‍ പോലും തങ്ങളുടെ കഴിവിനപ്പുറം വിപുലമായ പ്രവര്‍ത്തനം നടത്തി വര്‍ഗ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കമ്മിറ്റികള്‍, കേഡര്‍മാര്‍, പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ച് സിഐടിയു അഭിമാനിക്കുന്നു.

മുതലാളിത്ത ആര്‍ത്തിയും ചൂഷണവും തൊഴിലാഴി വര്‍ഗത്തിന്റെ ഐക്യദാര്‍ഢ്യവും ത്യാഗവും തമ്മിലുള്ള വ്യത്യാസം സുവ്യക്തമായി എല്ലാവര്‍ക്കും ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. തൊഴിലാളിവര്‍ഗം വാക്കുകളും പ്രവര്‍ത്തിയുമായി താരതമ്യം ചെയ്യുന്ന സമയമാണിത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ നയങ്ങളുമായി ചേര്‍ന്ന് കിടക്കുന്നതാണെന്ന് മനസിലാക്കാന്‍, ഈ നയങ്ങള്‍ ചൂഷണം ചെയ്യുന്ന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയത്താല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാന്‍ അധ്വാനിക്കുന്ന വര്‍ഗം അവരുടെ നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ താരതന്മ്യം ചെയ്തു നോക്കാനുള്ള സമയം കൂടിയാണിത്.

നവഉദാരവല്‍കൃത മുതലാളിത ക്രമത്തിന്റെ പ്രതിസന്ധിയെ കോവിഡ് കൂടുതല്‍ വഷളാക്കിയ സാഹചര്യത്തില്‍ ഭരണവര്‍ഗം കൂടുതല്‍ ആക്രമണാത്മകവും ക്രൂരവുമായി അധ്വാനിക്കുന്ന ജനതയുടെ അവകാശവും ജീവിക്കാനുള്ള അവകാശവും ജീവിതമാര്‍ഗത്തെയും ആക്രമിക്കുകയാണ്. മുതലാളിത്ത അധികാരികളുടെ ലാഭകൊതിയില്‍ മനുഷ്യ ജീവന് വളരെ കുറവ് മൂല്യമാണുള്ളത്. തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രതിസന്ധി ചൂഷിത വര്‍ഗത്തിനും അധികാരത്തിലുള്ള അവരുടെ ദല്ലാള്‍മാര്‍ക്കും ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ വ്യക്തമായ ഫാസിസ്റ്റ് ഉദ്ദേശ്യത്തോടെ കൂടുതല്‍ അഹങ്കാരത്തോടെ സ്വേച്ഛാധിപതിയായി മാറുകയാണ്. ഇത് കൂടുതല്‍ വിനാശകരമായ ആക്രമണാത്മക ഭിന്നിപ്പിക്കല്‍ സൃഷ്ടിക്കും.

സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നും പുറത്തു കൊണ്ടുവരുക എന്നതിന്റെ പേരില്‍ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ വേണ്ടിയെന്ന് പറഞ്ഞ് മുതലാളിത്ത വര്‍ഗം വിവിധ ജനവിരുദ്ധ നടപടികള്‍ കൈക്കൊള്ളും. കോര്‍പ്പറേറ്റ് മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും വഴി ജനങ്ങളില്‍ അതെല്ലാം ന്യായീകരിക്കുകയും ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കും. ഇങ്ങനെ ജനങ്ങളെ മണ്ടന്മാരാക്കി കൂടുതല്‍ ചൂഷണം ചെയ്യും. മുതലാളത്തതിന് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ തൊഴില്‍ മേഖലയെയും തൊഴിലാളി തൊഴിലുടമ ബന്ധത്തെയും കൂടുതല്‍ ചൂഷണം സാധ്യമാക്കുന്ന രീതിയില്‍ പുനര്‍നിര്‍മിക്കുകയും പുനര്‍ ക്രമീകരിക്കുകയും ചെയ്യും. ധിക്കാരത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഒരു പുതിയ ഘട്ടത്തിലേക്ക് തൊഴിലാളിവര്‍ഗ പ്രസ്ഥാനം കടക്കുകയാണെന്ന സാഹചര്യം സിഐടിയുവിന്റെ പതിനാറാമത് സമ്മേളനം വ്യക്തമാക്കിയിരുന്നു. ആ ധാരണയുടെ കൃത്യതയെ ശരിവയ്ക്കുന്നുതാണിത്.

മുഴുവന്‍ തൊഴിലാളി വര്‍ഗത്തെയും ഒന്നിപ്പിച്ച് മേല്‍പറഞ്ഞ പോരാട്ടത്തിന് സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും സ്വയം തയ്യാറാകുമെന്ന പ്രതിജ്ഞയോടെ 2020 മെയ് ദിനം ആചരിക്കാം.

മുതലാളത്തത്തിന്റെ ഹീനവും നാശോന്മുകവുമായ കര്‍മ്മ പദ്ധതികള്‍ ഭരണത്തിലുള്ള തങ്ങളുടെ പ്രതിനിധികളിലൂടെ തുറന്നു കാണിക്കാന്‍ തൊഴിലാളി വര്‍ഗത്തിന് ഇതാണ് സമയം. ആര് ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു, എന്തിന് വേണ്ടി നിലകൊള്ളുന്നു, ആരുടെ പിന്തുണയോടെ എന്തിനെതിരെ പ്രവര്‍ത്തിക്കണമെന്നെല്ലാം നാം തിരിച്ചറിയേണ്ട സമയമാണ്. ഇവയെല്ലാമാണ് ഇന്ന് കൂടുതല്‍ ആവശ്യം.

'ദൈനംദിന പ്രശ്നങ്ങള്‍ക്കെതിരായ നമ്മുടെ പോരാട്ടം കേവലമാണ്. തൊഴിലാളിവര്‍ഗത്തിന്റെ സാമൂഹിക വിമോചനത്തിനായുള്ള പോരാട്ടം ആവശ്യവും. എല്ലാ തൊഴിലാളികളും ഒരുമിച്ച് നമുക്കത് ചെയ്യാന്‍ സാധിക്കും.

ലോക ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി ജോര്‍ജ് മാര്‍വികോസ് പറഞ്ഞതാണിത്.

ക്രൂരമായ വ്യവസ്ഥിതിയുടെ മനുഷ്യത്വ രഹിതമായ ഗൂഢാലോചനയും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംശയാസ്പദമായ രാഷ്ട്രീയവും മുഴുവന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലും എത്തിക്കാന്‍ തൊഴിലാളി വര്‍ഗത്തിലെയും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തില

By : NIL.

Trending News