loader

Breaking News

കർഷക സമരത്തിൽ പങ്കാളികളാകും

IMAGE

Published On : 02 November 2020

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന



കർഷക സമരത്തിൽ പങ്കാളികളാകും



കാർഷികമേഖലയെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്ന ബിജെപി സർക്കാർ നയത്തിനെതിരെ നവംബർ 5 ന് കിസാൻ സഭ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു സംസ്ഥാനത്തുടനീളം സമരത്തിൽ പങ്കാളിത്തം വഹിക്കും. നവംബർ 5 ന് രാവിലെ ഏരിയ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും, വൈകുന്നേരം 5 മണിക്ക് വില്ലേജ് തലത്തിലുമാണ് സമരം.



കാർഷിക മേഖലയെ കുത്തകകൾക്ക് തീറെഴുതിയ നിയമ നിർമ്മാണത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി സമരത്തിലാണ്. ഈ സമരത്തോട് ഐക്യപ്പെടാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.



എളമരം കരീം

ജനറൽ സെക്രട്ടറി

By : Citu Kerala.

Trending News