Published On : 18 March 2020
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കുമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഡിനേഷൻ ആന്റ് ഡെവലപ്പ്മെൻറ് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കൊറോണ രോഗം നീണ്ടുനിന്നാൽ ഈ ത്രൈമാസത്തിലെ ലോക സമ്പദ്ഘടന ചുരുങ്ങും.2008 - 09നു ശേഷം ആദ്യമായിട്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.ഈ ത്രൈമാസം കൊണ്ട് പ്രശ്നം തീർന്നാൽ ലോക സാമ്പത്തിക വളർച്ച 2020ൽ 2.4% ആയിരിക്കും.നേരത്തെ പ്രതീക്ഷിച്ചത് 2.9% ആണ്.രോഗ ബാധ നീണ്ടു നിന്നാൽ വളർച്ച 1.5% വരെ കുറയാം എന്ന് ഒഇസിഡി മുന്നറിയിപ്പ് നൽകുന്നു.