Published On : 26 October 2017
1970 മേയില്‍ കല്‍ക്കത്തയില്‍ വച്ചുചേര്‍ന്ന സി.ഐ.ടി.യു സമ്മേളനം കഴിഞ്ഞിട്ട് ഏതാണ്ട് 3 വര്‍ഷം പൂര്‍ത്തിയാകാറായി. ഈ കാലഘട്ടം, സാര്‍വദേശീയ-ദേശീയ രംഗങ്ങളില്‍, സോഷ്യലിസ്സത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തികള്‍ കൈവരിച്ച സുപ്രധാന മൂന്നേറ്റങ്ങള്‍കൊണ്ട് സംഭവബഹുലങ്ങളാമ്. ഇതിന്റെ തെളിവാണ് ഐക്യരാഷ്ട്രസഭയില്‍ ചൈനയുടെ പ്രവേശനവും ചൈനയെ വലയം ചെയ്യുക എന്ന അമേരിക്കന്‍ നയത്തിന്റെ പരാജയവും കറിക്കുന്നത്.
ചൈനയെ ഒറ്റപ്പെടുത്തുകയും വലയം ചെയ്യുകയുമെന്ന അമേരിക്കന്‍ നയം പരാജയത്തില്‍ കലാശിച്ചിരിക്കുന്നു. ചൈനീസ് ജനകീയ റിപ്പബ്ലിക് ഐക്യ രാഷ്ട്രസഭയിലതിനവകാശപ്പെട്ട സ്ഥാനം കരസ്ഥമാക്കി. ചിയാങ് കൈഷക്ക് ക്ലിക്കാണ് ചൈനയെ പ്രതിനിധീകരിക്കുന്നതെന്ന കളവ് പൊളിഞ്ഞു പോയി.
ഇതിനെല്ലാത്തിനുപരിയായി നിക്സന് ചൈനയിലേക്ക് കുതിക്കേണ്ടിവരുകയും പിന്നീട് ഈ രാജ്യങ്ങളും തമ്മില്‍ ഡിഫാക്ട്രോ അംഗീകാരം നയതന്ത്ര രംഗത്താരംഭി ക്കാമെന്ന് സമ്മതിക്കേണ്ടി വരുകയും ചെയ്തു.
വിയറ്റ്നാം ജനതയുടെ വിജയം
വിയറ്റ്നാമിലെ അമേരിക്കനാക്രമണ യുദ്ധം അവസാനിച്ചുവെന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ സംഭവവികാസം. അമേരിക്കന്‍ വിമാനപ്പട നടത്തിയതും ന്യൂക്ലിയര്‍ ബോബിംഗിനടുത്തെത്തിയതുമായ ആക്രമണത്തിനുപോലും ധീരന്മാരായ വിയ്റ്റനാം ജനതയെ കീഴടക്കുവാന്‍ കഴിഞ്ഞില്ല. ലോക പൊതു ജനാഭിപ്രായത്തിന്റെയും അമേരിക്കയില്‍ത്തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന പൊതു ജനാഭിപ്രായത്തിന്റെയും മുമ്പില്‍ ഒറ്റപ്പെട്ട നിക്സന് യുദ്ധം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു.
സോഷ്യലിസ്റ്റ് നാടുകളില്‍ നിന്ന്, എല്ലാറ്റിനുപരിയായി സോവിയറ്റ് യൂണിയനിലും ചൈനയിലും നിന്ന് ആയുധമായും മറ്റും വിയറ്റ്നാം ജനതയ്ക്ക് വന്‍തോതിലുള്ള സഹായം ലഭിച്ചിട്ടുണ്ട്. എങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ എന്തായിരുന്നാലും രണ്ടു വന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ യോജിച്ച് അമേരിക്കന്‍ സാമ്രാജ്യകാരികള്‍ക്കെതിരായി, സോഷ്യലിസ്റ്റ് ചേരിയിലെ ഒരു ആക്രമിക്കപ്പെട്ടപ്പോള്‍ ധീരമായ ഒരു നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍, വിവര്‍ണ്ണനാ തീതമായ ഒട്ടേറെ കഷ്ടപ്പാടുകളും ദുരിതങ്ങളും ഒഴിവാക്കപ്പെടാമായിരുന്നു.
തെക്കന്‍ വിയറ്റ്നാമില്‍ നിന്നും അമേരിക്കയുടെയും മറ്റു വിദേശ ശക്തികളുടേയും പടയുടെ പിന്മാറ്റവും സൈനിക സ്ഥാപനങ്ങളുടെ പൊളിച്ചു മാറ്റലും യുദ്ധമവസാനിപ്പിച്ചു കൊണ്ടുള്ള കരാറിലെ വ്യവസ്ഥകളുമാണ്. തെക്കന്‍ വിയറ്റ്നാമിലെ താല്ക്കാലിക വിപ്ലവ ഗവണ്‍മെന്റിനെ അംഗീകരിച്ചു. ഇതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിപ്ലവ ഗവണ്‍മെന്റിന്റെ ആധിപത്യം നിലനിറുത്തുകയും ചെയ്തു. വടക്കന്‍ വിയറ്റ്നാമും, തെക്കന്‍ വിയറ്റ്നാമും തമ്മിലുള്ള വിഭജന രേഖയെ ഒരു താല്ക്കാലിക രേഖയായി അംഗീകരിച്ചു. ജനങ്ങളുടെ ആഗ്രഹാനുസരണം രാജ്യത്തിന്റെ ഏകീകരണം നടക്കും. താല്‍ക്കാലിക വില്ലവ ഗവണ്‍മെന്റും സൈഗോണ്‍ ഗവണ്‍മെന്റും നിക്ഷ്പക്ഷ രാഷ്ട്രങ്ങളുടെ ചേര്‍ന്നുള്ള ഒത്തുതീര്‍പ്പിനു വേണ്ടിയുള്ള ദേശീയ കൌണ്‍സില്‍ ഏകകണ്ഠമായെടുക്കുന്ന തീരുമാനം തെക്കന്‍ വിയറ്റ്നാമിലെ ജനാധിപത്യമായ തെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കും. വിദേശങ്ങളില്‍ നിന്നും സൈനിക വ്യൂഹങ്ങളും ആയുധങ്ങളും യുദ്ധ സാമഗ്രികളും തെക്കന്‍ വിയറ്റ്നാമിലേക്ക് കൊണ്ടുവരാന്‍ പാടില്ല. സിവിലിയന്‍ തടവുകാരും യുദ്ധതടവുകാരും മോചിക്കപ്പെടും. ഒരു സാര്‍വ്വദേശീയ പരിശോധനാ സംഘവുമുണ്ടായിരിക്കും. ഇവയൊക്കെയാണ് കരാറിലെ വ്യവസ്ഥകള്‍..
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മഹത്തായ അദ്ധ്യായം രചിച്ച വിയറ്റ്നാം ജനത നേടിയെടുത്ത വമ്പിച്ച വിജയമാണിതെന്ന് തീര്‍ച്ചയുണ്ട്. സത്യസന്ധമായി വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ കൂസോഷ്യലിസ്റ്റ് വിയറ്റ്നാമും വഴിതെളിക്കുന്ന ഒരു ജനാധിപത്യഗവണ്‍മെന്റ് തെക്കന്‍ വിയറ്റ്നാമില്‍ സ്ഥാപിതമാകും.
അമേരിക്കന്‍ സാമ്രാജ്യം ഇപ്പോഴും ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നു
1954-ലെ ജനീവ കരാറിനെ കഷണങ്ങളായി ചീന്തിയെറിയുകയും വിയറ്റ്നാമി നെതിരായി ഏറ്റവും ക്രൂരമായ യുദ്ധമഴിച്ചു വിടുകയും ചെയ്ത അമേരിക്കന്‍ സാമ്രാജ്യ കാരികള്‍ കാരര്‍ വ്യവസ്ഥകളെ ആദരിക്കുമെന്ന് പ്രതീക്ഷിക്കാന് വയ്യ. ഇപ്പോള്‍ തന്നെ, അവരുടെ പാവയായ തീയൂവിലുടെ സന്ധി വ്യവസ്ഥകളെ അവര്‍ ലംഘിച്ചു തുടങ്ങി.
അമേരിക്കന്‍ സാമ്രാജ്യകാരികളുടെ വഞ്ചനാപരമായ ഈ നീക്കങ്ങളെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും ലോകജനാധിപത്യാഭിപ്രായങ്ങളുടെയും നിരന്തര ജാഗ്രതകൊണ്ട് കൃത്യസമയത്തുതന്നെ തകര്‍ക്കണം.
ഏറ്റവും ക്രൂരമായ സാമ്രാജ്യത്വത്തിനെതിരായി വിയറ്റ്നാം ജനത നേടിയ ഈ മഹത്തായ വിജയത്തില്‍ ധീരവിയറ്റ്നാം ജനതയ്ക്ക് സി.ഐ.ടി.യു. അഭിനന്ദങ്ങളര്‍പ്പി ക്കുന്നു. സ്വന്ത ഉറപ്പുകളില്‍ നിന്ന് കുതറിച്ചാടാനും തെക്കന്‍ വിയറ്റ്നാമില്‍ ദീര്‍ഘമായ ആഭ്യന്തര യുദ്ധമഴിച്ചുവിടാനും അമേരിക്കന്‍ സാമ്രാജ്യകാരികള്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കുമെതിരായി പ്രതിഷേധ ശബ്ദമുയര്‍ത്തുവാനും നിരന്തര ജാഗ്രത പുലര്‍ത്തുവാനും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തോട് സി.ഐ.ടി.യു ആഹ്വാനം ചെയ്യുന്നു. രണ്ട് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയും റഷ്യയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് അമേരിക്കന്‍ ഗൂഢാലോചനകള്‍ക്കെതിരായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ സി.ഐ.ടി.യു ആഹ്വാനം ചെയ്യുന്നു.
ബംഗ്ലാദേശിന്റെ പിറവി
പാക്കിസ്ഥാന്റെ സൈനിക സ്വോച്ഛാധിപത്യത്തിന്റെ നുകത്തില്‍ നിന്നും പിടിയൂരി ഒരു പരമാധികാര സ്വതന്ത്ര രാജ്യമായി ബംഗ്ലാദേശ് ആവിര്‍ഭവിച്ചു എന്നതാണ് മറ്റൊരു സുപ്രധാന സംഭവ വികാസം. ഇത് പാക്കിസ്ഥാനിലെ തന്നെ പട്ടാളഭരണത്തിന്റെ പതനത്തിനു പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ജനാധിപത്യ ശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഇടയാക്കി.
എങ്കിലും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ യാഹ്യാഖാന്‍ ഭരണകൂടം ബംഗ്ലാദേശില്‍ നടത്തിയ നിഷ്ഠൂരമായ പൈശാചികതയ്ക്കും സ്വതന്ത്ര്യ സമരത്തെ മുക്കിക്കൊല്ലാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും പിന്‍തുണ നല്‍കിയ അമേരിക്കന്‍ സാമ്രാജ്യ കാരികള്‍ ബംഗ്ലാദേശുമായി ഇണങ്ങിച്ചേരുവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല. തകര്‍ന്ന സമ്പദ്ഘടനയെ പുനരുദ്ധരിക്കുവാനുള്ള സഹായങ്ങളുടെയും വികസനത്തിനുള്ള സഹായങ്ങളുടെയും വേഷമണിഞ്ഞ് അമേരിക്ക ബംഗ്ലാദേശില്‍ വന്‍തോതില്‍ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. അമേരിക്കന്‍ സഹായമെന്നാലെന്തെന്ന് നമുക്കറിയാം. അമേരിക്കന്‍ ഗൂഢാലോചനയെ തകര്‍ക്കുന്നതിനു വേണ്ടി ജനാധിപത്യ ശക്തികള്‍ അത്യന്തം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമുള്ള ജനാധിപത്യ ശക്തികള്‍ അത്യന്തം വിഷമം പിടിച്ച സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്തിരിപ്പന്‍ ശക്തികളില്‍ നിന്നും നിരന്തരമായ ആക്രമണങ്ങളെയാണവരഭിമുഖീകരിക്കുന്നത്. ഈ ആക്രമണങ്ങളുടെയെല്ലാം നേരെ വെറും കാഴ്ചക്കാരായി മാറി നില്‍ക്കുവാന്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു സാധ്യമല്ല. നാം പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ജനാധിപത്യശക്തികളുടെ കൂടെ നിലകൊള്ളുന്നു.
യുദ്ധതടവുകാരുടെ മോചനം
ഇന്ത്യയില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന 80,000 പാക്കിസ്ഥാനി യുദ്ധ തടവുകാരുടെ കാര്യമാണ് പാക്കിസ്ഥാനില്‍ ജനാധിപത്യ ശക്തിക്കള്‍ക്കെതിരെ ഒരായുധമായി പിന്തിരിപ്പന്‍ ശക്തികളുപയോഗിക്കുന്ന കാര്യങ്ങളിലൊന്ന്. ഈ പ്രശ്നം ത്വരിതഗതിയില്‍ പരിഹരിക്കുവാന്‍ സി.ഐ.ടി.യു ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. യുദ്ധ കുറ്റവാളികളില്‍ വിചാരണക്കാവശ്യമുള്ളവരൊഴിച്ചു മറ്റുള്ള തടവുകാരെ അവരുടെ ബന്ധുക്കളും വീട്ടുകാരുമായി ഉടനെ ബന്ധപ്പെടത്തക്കവിധം മോചിപ്പിക്കണം. അതുപോലെ തന്നെ പാക്കിസ്ഥാനില്‍ അലഞ്ഞുതിരിയുന്ന ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ ഉടനടി ബംഗ്ലാദേശിന് കൈമാറണമെന്നും സി.ഐ.ടി.യു ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിന് പാക്കിസ്ഥാന്‍ അംഗീകാരം നല്‍കുന്നത് ഭ്ലൂട്ടോയും മുജീബുമായി കണ്ടതിനു മുന്‍പോ പിന്‍പോ വേണ്ടതെന്ന പ്രശ്നം. ഈ വക കാര്യങ്ങള്‍ പരിഹരി ക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഒന്നാകാനനുവദിക്കരുത്.
ഡോളര്‍ പ്രതിസന്ധി
ലോകമുതലാളിത്ത പ്രതിസന്ധി വര്‍ദ്ധിക്കുന്നതിന് കഴിഞ്ഞ കാലഘട്ടം സാക്ഷ്യം വഹിച്ചു. അതിന്റെ മൂര്‍ദിമത് രൂപമായിരുന്നു നാണയ പ്രതിസന്ധി. ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ലോകനാഥനായി ആവിര്‍ഭവിച്ച ഡോളര്‍ ഇപ്പോള്‍ പഴയ പടിയിലല്ല. നിലനില്‍ക്കുന്നത്. കഴിഞ്ഞ യുദ്ധത്തിന്റെ അവസാനം ബ്രൈറ്റന്‍വുഡ് സില്‍ സാമ്രാജ്യത്വ ശക്തികളുണ്ടാക്കി സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു. അമേരിക്കയുടെ വിസമ്മതമുണ്ടായിട്ടും കഴിഞ്ഞ 19 മാസങ്ങള്‍ക്കുള്ളില്‍ ഡോളറിന് 10 ശതമാനം അവമൂലീകരണം നടത്തുവാനിടയായി എന്നിട്ടും നാണയ പ്രതിസന്ധിയുടെ യാതൊരു പരിഹാരവും കാഴ്ചയിലില്ല.
ഈ പ്രതിസന്ധിയെപ്പറ്റിയുള്ള ഒരുപഗ്രഥനത്തിലേക്ക് ഇവിടെ പ്രവേശിക്കേണ്ടതില്ല. ലോകത്ത് അമേരിക്കയുടെ ശക്തന്മാരായ പ്രതിയോഗികളായി ഉയര്‍ന്നുവരുന്ന ജപ്പാന്‍, പശ്ചിമ ജര്‍മ്മനി എന്നീ സാമ്രാജ്യത്വ രാജ്യങ്ങളുടെ സൃഷ്ടിയാണ് ഈ പ്രതിസന്ധിയെന്ന് നാം മനസ്സിലാക്കിയാല്‍ മതിയാകും.
ബ്രിട്ടന്റെ പ്രവേശനത്തോടെ യൂറോപ്യന്‍ പൊതുവിപണി അമേരിക്കയെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തുവാന്‍ പ്രാപ്തിയുള്ള ഒരു വലിയ സാമ്പത്തിക ബ്ലോക്കായി രൂപാന്തരപ്പെട്ടു. 1971-ല്‍ ഇവയുടെ ഇറക്കുമതി 171 ബില്യന്‍ ഡോളരിന് തുല്യമായിരുന്നു അമേരിക്കയും (46 ബില്യന്‍) ജപ്പാനും (20 ബില്യന്‍) ചേര്‍ന്നു നടത്തിയ ഇറക്കുമതിയുടെ ഇരട്ടിയേക്കാളധികം വരും ഇത്. 312 ബില്യന്‍ ഡോളറിന്റെ കയറ്റുമതി അവര്‍ നടത്തി. അമേരിക്കയും (43 ബില്യന്‍) ജപ്പാനും (24 ബില്യന്‍) ചേര്‍ന്നു നടത്തിയ കയറ്റുമതിയുടെ നാലിരട്ടിയാണിത്. ഇതില്‍ നിന്നും ഈ സാമ്പത്തിക സഖ്യത്തിന്റെ ശക്തിയെന്ത് എന്ന് ബോദ്ധ്യപ്പെടും.
സാമ്രാജ്യ ശക്തികള്‍ തമ്മിലുള്ള വ്യാപാരബന്ധം
സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ലോകത്തിന്റെയും വളര്‍ന്നുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനു വേണ്ടി അമേരിക്കയുടെ പ്രോത്സാഹനത്തോടെ രൂപീകൃതമായ യൂറോപ്യന്‍ പൊതുവിപണി ഇന്ന് അമേരിക്കയുടെ വ്യാപാര രംഗത്തും നിക്ഷേപരംഗത്തുമുള്ള വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിബന്ധമായി മാറിയിരിക്കുന്നു. യൂറോപ്യന്‍ പൊതു വിപണിയും ജപ്പാനും തമ്മിലും, അമേരിക്കയും ജപ്പാനും തമ്മിലും, അമേരിക്കയും യൂറോപ്യന്‍ പൊതുവിപണിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യാപാരയുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്.
യൂറോപ്യന്‍ പൊതുവിപണിയുടെയും ജപ്പാന്റേയും ചിലവില്‍ തങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത് . യെന്നിന്റെ മൂല്യം വര്‍ദ്ധിപ്പിക്കണമെന്നും അതിന് ജപ്പാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയിലേക്കിറക്കു മതി ചെയ്യുന്ന ജാപ്പാനീസ് ചരക്കുകളിന്മേല്‍ താരിപ്പ് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തുന്നു. തങ്ങളുടെ സഹായത്തിനു വേണ്ടി എത്തിയില്ലെങ്കില്‍ യൂറോപ്യന്‍ പൊതുവിപണിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ പട്ടാളത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുന്നു. സ്വന്തം സമ്പദ്ഘടനയെ നശിപ്പിച്ചുകൊണ്ടു മാത്രമേ മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ആവശ്യം അംഗീകരിക്കാനാവൂ.
കൂട്ടായ എന്തെങ്കിലും നടപടികളെടുക്കുവാന്‍ ഈ രാജ്യങ്ങള്‍ക്കൊന്നിനും കഴിയുന്നില്ല. നേരെമറിച്ച് സ്വന്തം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടി എന്തെങ്കിലും നടപടികള്‍ ഏതെങ്കിലും രാജ്യങ്ങള്‍ സ്വീകരിച്ചാല്‍ അത് അമേരിക്കയുടെ സമ്പദ്ഘടനയെ അലങ്കോലപ്പെടുത്താനേ കഴിയൂ.
തൊഴിലാളി വര്‍ഗ്ഗസമരങ്ങള്‍ വളരുന്നു
വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പണിമുടക്കു സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധനവില്‍ നിന്നും ഈ പ്രതിസന്ധിയുടെ ആഴം ദൃശ്യമാകും.
വികസിത മുതലാളിത്ത രാജ്യങ്ങളിലെ പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികളുടെ എണ്ണം.
1967-30 ദശലക്ഷം
1968-45 ദശലക്ഷം
1969-44 ദശലക്ഷം
1970-45 ദശലക്ഷം
1971-48 ദശലക്ഷം
ഓരോ രാജ്യവും ഏറ്റവും കഠിനവും ദീര്‍ഘിപ്പിച്ചതുമായ പണിമുടക്കു സമരങ്ങള്‍ ദര്‍ശിച്ചു. ഒരു കപ്പല്‍ നിര്‍മ്മാണ കമ്പനി അടച്ചു പൂട്ടുന്നതിനുള്ള ശ്രമത്തിനെതിരായി ബ്രിട്ടനിലെ ക്ലൈഡിലുള്ള കപ്പല്‍ ശാല ജീവനക്കാര്‍ നടത്തിയ പണിമുടക്കുമായിരുന്നു ഏറ്റവും സ്മരണീയമായിട്ടുള്ളത്. പണിമുടക്കും എട്ടുമാസത്തോളം നീണ്ടു നിന്നു. ഗവണ്‍മെന്റിന് കമ്പനിയുടെ പ്രവര്‍ത്തനം തുടരാമെന്ന് സമ്മതിക്കേണ്ടിവന്നു. ബ്രിട്ടനില്‍ 1972 ആഗസ്റ്റ് വരെ നഷ്ടപ്പെട്ട തൊഴില്‍ ദിവസങ്ങളുടെ എണ്ണം 15 ദശലക്ഷമായിരുന്നു. 1971-ലേത് 13 ദശലക്ഷം മാത്രമായിരുന്നു.
തൊഴിലാളികളുടെ സ്ഥിതിഗതികളുടെയും അവരുടെ സമരങ്ങളേയും പരാമര്‍ശിച്ചു കൊണ്ട് ഒരു ബൂര്‍ഷ്വാ പത്രമാ. കോംപാറ്റ് ഇങ്ങനെ എഴുതി. തൊഴിലില്ലായ്മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വില കുതിച്ചു കയറുന്നു. ഓരോ ദിവസം ചെല്ലുന്തോറും വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചു കൊണ്ടിരിക്കുന്നു.
അത് ഫലമായിട്ടാണ്, ഫ്രാന്‍സില്‍ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ യോജിച്ചു കൊണ്ട് ഒരു കൂട്ടുമുന്നണി രൂപീകരിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് നൂറോളം സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ വൈകല്യങ്ങളുണ്ടായിരുന്നെങ്കില്‍ ഗോളിസ്റ്റ് പാര്‍ട്ടിക്ക് അംഗീകാരത്തിലേറാന്‍ കഴിയുമായിരുന്നില്ല.
മുതലാളിത്ത കുഴപ്പം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് കുത്തകകളുടെ ചൂഷണത്തെ അഭിമുഖീകരിക്കുന്ന മുതലാളിവര്‍ഗ്ഗം മുതലാളിത്വത്തിനെതിരായി നടത്തി വരുന്ന സരമങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്ന ചില ......മാത്രമാണിത്. ഓരോഇടത്തും നടന്നു വരുന്ന സമരങ്ങളെ പ്രദിപാദിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ബലപ്പെടുത്താന്‍ ഞാന് ആഗ്രഹിച്ചിരുന്നില്ല.
ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി
സഖാക്കളെ,
1970 മേയില്‍ നടന്ന സി.ഐ.ടി.യു.വിന്റെ സ്ഥാപന സമ്മേളനത്തില്‍ ഞാന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍, കാര്‍ഷിക രംഗത്തെ ഫ്യൂഡല്‍ ബന്ധങ്ങളെ തകര്‍ക്കാതെ, സാമ്രാജ്യത്വ സഹായത്തോടെയും വിദേശ കുത്തക മുതലാളിമാരുടെ സഹകരണ കരാറുകളിലൂടെയും നമ്മുടെ ഭരണാധികാരികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന മുതലാളിത്ത വികസനപാത, ഈ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിലേക്ക് നയിച്ചിരിക്കുകയാണെന്ന് സൂചിപ്പിക്കുകയുണ്ടായി. ഒരു ഐശ്വര്യ സമൃദ്ധമായ വ്യവസായവല്‍കൃത രാജ്യമാകേണ്ടതിന് പകരം കൊല്ലം തോറും വിദേശ സഹായത്തിലുള്ള നമ്മുടെ ആശ്രിതത്വം വര്‍ദ്ധിച്ചുവന്നു. വിദേശ നാണ്യക്ഷാമം വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്. ഇറക്കുമതികള്‍ക്കുവേണ്ടി പോലും, നമ്മുടെ രാജ്യത്തിന് വര്‍ദ്ധിച്ചു വരുന്ന വിദേശ സഹായത്തെ പ്രത്യേകിച്ചും അമേരിക്കന്‍ സഹായത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
ബഡ്ജറ്റും നാലാം പദ്ധതിയും കാണിക്കുന്നത് തൊഴിലാളിവര്‍ഗ്ഗവും ജനങ്ങളും പണപ്പെരുപ്പത്തിന്റെയും, വിലക്കയറ്റത്തിന്റെയും ഉപയോഗ സാധനങ്ങളുടെ മേലുള്ള ഉയര്‍ന്ന .....തികളുടെയും ഇടയിലൂടെ വര്‍ദ്ധിപ്പിക്കപ്പെടുമെന്നാണ് എന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു.
അന്നുമുതല്‍ ഇന്നുവരെയുള്ള സംഭവ വികാസങ്ങള്‍ പ്രസ്തുത വീക്ഷണ രിയാണെന്നു വ്യക്തമായി തെളിഞ്ഞിരിക്കുന്നു. തുടര്‍ന്നുള്ള ബന്ധങ്ങള്‍ പരോക്ഷ നികുതികളിലൂടെ ഭീമമായ ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ബഡ്ജറ്റ് കമ്മി വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്നു.
വിലക്കയറ്റം
ഇതിന്റെ എല്ലാം ഫലമായി പണപ്പെരുപ്പം അതിവേഗതയില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പൊരിക്കലും കാണാത്ത രീതിയില്‍ ഉപഭോക്ത സാധനങ്ങളുടെ വിലയില്‍ മിതമായ വര്‍ദ്ധനവുണ്ടായി.
1972-ല്‍ ഭക്ഷ്യധാന്യ വിലയില്‍ 15 ശതമാനത്തിന്റെയും മൊത്ത വിലയില്‍ 12 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായി എന്ന ഔദ്യോഗിക കണക്കുകള്‍ വിലക്കയറ്റ ത്തിന്റെ യഥാര്‍ത്ഥ രൂപത്തെ മറച്ചു വയ്ക്കുന്നതിനുള്ള മനഃപൂര്‍വ്വ ശ്രമങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചില്ലറ വ്യാപാരത്തില്‍ ഒരു കിലോ ഗോതമ്പിന്റെ വില 80 പൈസയില്‍ നിന്നും ഒന്നര രൂപയായി വര്‍ദ്ധിച്ചു. അരിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയായും, പിന്നീടത് മൂന്നു രൂപയായും വര്‍ദ്ധിച്ചു. എണ്ണവില, ഒരു കിലയോക്ക് അഞ്ചുരൂപ എന്നത് ഏഴു രൂപയായും വര്‍ദ്ധിച്ചു. ഒരു കിലോ പഞ്ചസാരയുടെ വില രണ്ടു രൂപ ഇരുപത് പൈസ എന്നത് നാലു രൂപയായും വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് രണ്ടുരൂപ അന്‍പത് പൈസ കൊടുത്താല്‍ പോലും നാട്ടില്‍ പലയിടങ്ങളിലും കിട്ടാനില്ല. മണ്ണെണ്ണയുടെ ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള വിലയാകട്ടെ എഴുപതു പൈസയും പയറുവര്‍ഗങ്ങളുടെ വിലയും കുതിച്ചു കയറി എന്നിട്ടും വിലയില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്നു.
വികസനത്തിന്റെ പേരില്‍ ജനങ്ങളെ ഈ കഷ്ടപ്പാടികളിലൂടെയെല്ലാം വലിച്ചിഴച്ചിട്ടും നമ്മുടെ സമ്പദ് ഘടനയില്‍ എന്തു നേട്ടമാണ് നേടുവാന്‍ കഴിഞ്ഞത്. വ്യവസായമോ കൃഷിയോ വികസിച്ചില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രം വികസിച്ചിട്ടുണ്ട്.
1970-71 ല്‍ സമ്പദ്ഘടനയില്‍ ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്ന വളര്‍ച്ചയുടെ നീക്കങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളെല്ലാം വെറും മായയായിരുന്നുവെന്ന് ധനകാര്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. 1970-72 ഒരു നല്ല വര്‍ഷമായിരിക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രവചനവും തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു. വളര്‍ച്ചയുടെ ...... കഷ്ടിച്ച് 3-3½ ശതമാനം മാത്രമായിരുന്നു.
1972-73-ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുടെ വര്‍ഷം
1972-73 ഏറ്റവും ഗുരുതരമായ പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. ബംഗ്ലാദേശിന്റെ പേരില്‍ പാക്കിസ്ഥാനുമായുണ്ടായ ചെറിയ യുദ്ധത്തെ തുടര്‍ന്ന് അമേരിക്ക എല്ലാ സഹായങ്ങളും നിര്‍ത്തിയപ്പോള്‍ അമേരിക്കന്‍ സമ്മര്‍ദ്ധത്തിന്മേലുള്ള അതിരുകടന്ന .....ത്തിന്റെ ഫലങ്ങള്‍ ദൃശ്യമായി. സ്‌പെയര്‍ പാര്‍ട്ടുകളുടെ അഭാവത്തില്‍ നിരവധി വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നു. വിദേശ നാണ്യത്തിന്റെ കുറവുകൊണ്ട് അമേരിക്കയില്‍ നിന്നും അവ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞില്ല.
സംഘടിത രംഗങ്ങളിലും-ചെറുകിട വ്യവസായങ്ങളിലും പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളെ ലേ-ഓഫിലേക്ക് നയിക്കുകയും. ദശലക്ഷ കണക്കിനു കൈത്തറി തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുകയും വൈദ്യുത ജലസേചനത്തെ ആശ്രയിച്ച് കൃഷി നടത്തിയിരുന്ന പതിനായിരക്കണക്കിന് കൃഷിക്കാരേയും അവരുടെ കൃഷിഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളികളെയും ഗുരുതരമായി ബാധിക്കുകയും ചെയ്തു. രാജ്യവ്യാപകമായ വിദ്യുച്ഛക്തി ക്ഷാമം ഈ പ്രതിസന്ധിയുടെ കാഠിന്യത്തെയും, വിദേശ കുത്തക മുതലാളിമാരുടെ സഹകരണവും വിദേശ സഹായവുംകൊണ്ടുള്ള ആസൂത്രണത്തിന്റെ പാപ്പരത്തത്തേയും തുറന്നു കാണിക്കുന്നു.
നാലു പദ്ധതികളിലായി 22.71 ദശലക്ഷം കിലോവാട്സ് വിദ്യുച്ഛക്തി ഉല്‍പ്പാദിപ്പിക്കുന്നതിനായിരുന്നു ലക്ഷ്യമെങ്കിലും യഥാര്‍ത്ഥത്തില്‍ 14.71 ദശലക്ഷം കിലോവാട്സ് വിദ്യുച്ഛക്തി മാത്രമേ സംഭരിക്കുവാന്‍ കഴിഞ്ഞുള്ളു. ലക്ഷ്യത്തേക്കാള്‍ 35 ശതമാനം കുറവ്.
സാഹയത്തിന്റേയും, സഹകരണത്തിന്റേയും വില
ലക്ഷ്യം നേടുന്നതില്‍ ഉണ്ടായ പരാജയത്തിനു കാരണം ജനറേറ്ററുകളുടെയും ബോയിചറുകളുടെയും, മറ്റു സാമഗ്രികളുടെയും ഇറക്കുമതിയില്‍ വിദേശ രാജ്യങ്ങളുടെ മേലുള്ള ആശ്രിതമാണ്.
ഭീമമായ ചെലവു ചെയ്ത് ഭോപ്പാലിലെ ഹൈടെക് ഹെവി ഇലക്ട്രിക്കല്‍സും ട്രിച്ചിയിലെ ഭാരത് ഹെവിബോയിലേഴ്സും പണിതു കഴിഞ്ഞ ശേഷം അവയുടെ ഉല്പാദന ശേഷിയുടെ 15 ശതമാനം മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളുവെന്നു 1969-ലെ പാര്‍ലമെന്റിലെ പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഉല്പാദന ശേഷിയുടെ 85 ശതമാനവും ....ഉപയോഗപ്രദമായി കിടക്കുന്നു. ഈ ഉല്പന്നങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. 110 മെഗാവാട്ടു ജനറേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണമൊന്നും തന്നെ അവിടെ നടത്തിയിട്ടില്ല. പുതിയ വൈദ്യുതി പ്രോജക്ടിനാകട്ടെ 130-ഉം, 260-ഉം മെഗാവാട്ടുള്ള ജനറേറ്ററുകളാണ് ആവശ്യമുള്ളത്.
ഇത്തരം നയങ്ങള്‍ കൊണ്ട് എങ്ങിനെയാണ് വിദേശ ആശ്രിതത്ത്വത്തില്‍ നിന്നും മോചനം ലഭിക്കുന്നത്?
കോണ്‍ട്രാക്ടര്‍മാരുമായി കൂടിക്കൊണ്ട് പൊതുമേഖലയില്‍ നടന്നു വരുന്ന വ്യാപകമായ അഴിമതികളെപ്പറ്റിയും, യന്ത്രങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കിട്ടുന്ന കുറ്റകരമായ അനാസ്ഥയെപ്പറ്റിയും മോശപ്പെട്ട നിലവാരത്തിലുള്ള കല്‍ക്കരി ഉപയോഗിക്കുന്നതിനെപ്പറ്റിയുമെല്ലാം 71-മേയില്‍ കോയമ്പത്തൂരില്‍ കൂടിയ ജനറല്‍ കൌണ്‍സിലില്‍ ഞാനവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രദിപാദിച്ചിരുന്നു. അവയെല്ലാമാണ് രാജ്യത്തെ ഇത്തരം ഒരു അലോങ്കലപ്പെട്ട സ്ഥിതിയിലേക്കെത്തിച്ചത്. വിദേശ സഹായത്തിലും-വിദേശ കുത്തിക മുതലാളി മാരിലുള്ള നമ്മുടെ രാജ്യത്തിന്റെ ആശ്രിതത്വത്തിന് നാം നല്‍കേണ്ടി വരുന്ന വിലയുടെ ഒരു ഉദാഹരണം മാത്രമാണ് വിദ്യുച്ഛക്തി പ്രതിസന്ധി.
വിദേശ സഹകരണത്തെ ആശ്രയിക്കുന്നതിന്റെ ദുരന്തഫലങ്ങളായി ഉല്പാദന അട്ടിമറികളേയും, കാലപ്പഴക്കം ചെന്ന യന്ത്രങ്ങളുടെ ഉപയോഗത്തെയും അനാവശ്യമായ കാലതാമസത്തെയും, എല്ലാം നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ദുര്‍ഗാപ്പൂര്‍ സ്റ്റീല്‍, ദുര്‍ഗാപ്പൂര്‍ അലോയ് സ്റ്റീല്‍, റൂര്‍ത്തല കൊച്ചിന്‍ റിഫൈനറി, ദുര്‍ഗാപ്പൂര്‍ രാസവള നിര്‍മ്മാണശാല തുടങ്ങി ഒട്ടനവധി പ്രോജക്ടുകളില്‍ ഈ അനുഭവമുണ്ടായി. കോയമ്പത്തൂര്‍ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ എന്റെ റിപ്പോര്‍ട്ടില്‍ ഞാനവയെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഇതിനെല്ലാ ഉപരിയായി ലാഭം, സാങ്കേതിക സഹായത്തിന്റെ പ്രതിഫലം, റോയല്‍റ്റി എന്നീ ഇനങ്ങളിലായി വിദേശക്കമ്പനികള്‍ നടത്തുന്ന കൊള്ള അതിഭീമമായ ഒന്നാണ്. ഉദാഹരണത്തിന്, വിദേശ എണ്ണക്കമ്പനികള്‍ മാത്രം ലാഭമായി 1971 ല്‍ 31 കോടി രൂപയും 1972 ല്‍ 42 കോടി രൂപയും സമ്പാദിച്ചു. നിസ്സാരമായ മൂലധന നിക്ഷേപം മാത്രമുള്ള ഒരു റബ്ബര്‍ ഫാക്ടറിക്ക് കോടിക്കണക്കിന് രൂപ ലാഭമായി വിദേശത്തേക്ക് കടുത്തുവാന്‍ കഴിഞ്ഞു.
കുത്തകകളുടെ വളര്‍ച്ച
വ്യവസായ പുരോഗതി ഒരു സ്തംഭനാവസ്ഥയിലാകുകയും ജനങ്ങളുടെ കഷ്ടപ്പാട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് വന്‍കിട കുത്തക മുതലാളി മാരുടെ കൊള്ള ലാഭവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. 1970-71 ലെ മൊത്തം മൂലധന നിക്ഷേപത്തിന്റെ 75 ശതമാനത്തിന്റെയും ഉടമകളായ 1019 കമ്പനികളുടെ സമ്പാദ്യത്തേയും നിക്ഷേപത്തേയും പറ്റി റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തെപ്പറ്റി 1972 ജൂണ്‍ 13-ാം തീയതിയിലത്തെ “ഇക്കണോമിക് ടൈസ്” പത്രം ഇങ്ങനെ എഴുതി.
അസംസ്കൃത പദാര്‍ത്ഥങ്ങളുടെയും യന്ത്രസാമഗ്രികളുടെയും മറ്റും ദൌര്‍ലഭ്യം സാമ്പത്തിക കേന്ദ്രീകരണ രംഗത്ത് യാതൊരു പ്രതിഫലനവും ഉളവാക്കിയിട്ടില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. 1969-70 ല്‍ മൊത്തം സമ്പാദ്യം 529 കോടി രൂപയായിരുന്നു. 1970-71 ല്‍ അത് 622 കോടി രൂപയായി വര്‍ദ്ധിച്ചു. അറ്റാദായത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 174 കോടി രൂപയായിരുന്നത് 237 കോടി രൂപയായി വര്‍ദ്ധിച്ചു. 1970-71 വ്യവസായങ്ങള്‍ക്ക് വളരെ അനുകൂലമായിരുന്ന ഒരു വര്‍ഷമായിരുന്നില്ല. പല കാരണങ്ങളാലും വ്യവസായ വികസനം തടയപ്പെട്ട ഒരു വര്‍ഷമായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ പ്രസ്തുത വര്‍ഷത്തില്‍ വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൊത്താദായത്തില്‍ 18 ശതമാനത്തിന്റെയും അറ്റാദായത്തില്‍ ഇരട്ടിയുടെയും വര്‍ദ്ധനവുണ്ടായി എന്നുള്ളത് സന്തേഷകരമായ ആശ്ചര്യമാണ്.
ഈ കാലഘട്ടത്തില്‍ കുത്തക മൊതലാളിമാര്‍ തടിച്ചു കൊഴുത്തുവെന്നുള്ളതിന് എന്തെങ്കിലും അത്ഭുതത്തിന് അവകാശമുണ്ടോ? ഇത്തരം നയങ്ങള്‍ കൊണ്ട് സമ്പദ് ഘടനയുടെ വളര്‍ച്ച വെറും 3 ½ ശതമാനം മാത്രമായിരുന്നുവെന്നതും ശരാശരി ആളോഹരി വരുമാനം ഏതാണ് നിശ്ചലമായിത്തന്നെ തുടര്‍ന്നുവെന്നത്തു ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ ശതമാനത്തില്‍ ഭീമമായ വര്‍ദ്ധനവുണ്ടായി യെന്നതു എന്തെങ്കിലും ആശ്ചര്യം ഉളവാക്കുന്നതാണോ?
ബഡ്ജറ്റ്-ഗവര്‍മെന്റ് നയത്തിന്റെ പാപ്പരത്തത്തെ തുറന്നു കാണിക്കുന്നു
രാജ്യത്തെ ഇന്നഭീമുഖീകരിച്ചുകൊണ്ടിരിക്കുന്ന കുഴപ്പത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാനും വ്യവസായീകരണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനും ഉള്ള ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണമായ കഴിവുകേടിനെ വളരെ വ്യക്തമായി വെളിപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ 1973-74 വര്‍ഷത്തിലേക്കു വേണ്ടി ധനകാര്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് കേന്ദ്ര പദ്ധതിക്കു വേണ്ടി നീക്കി വച്ചിട്ടുള്ള തുക വെറും 1674 കോടി രൂപയാണ്. കഴിഞ്ഞ ബഡ്ജറ്റില്‍ 1787 കോടി രൂപായിയാരുന്നു ഇതിനുവേണ്ടി നീക്കി വച്ചിരുന്നത്. ഇപ്പോള്‍ 103 കോടി രൂപയുടെ അതായത് 7 ശതമാനം-കുറവു വരുത്തിയിരിക്കുന്നു. സാധന വിലയില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നുള്ള ഔദ്യോഗിക കണക്കുകൂട്ടലുകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തിലുണ്ടായിട്ടുള്ള കുറവ് 15 ശതമാന മായിരിക്കും. അതായത് വേറൊരു 160 കോടി രൂപയുടെ കൂടി കുറവ്. വ്യവസായിക വികസനത്തിന് ഏറ്റവും പ്രധാനമായ ഘനവ്യവസായം പെട്രോളിയം കെമിക്കല്‍സ്, ഉരുക്കു ഖനികള്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഗവണ്‍മെന്റ് നീക്കി വയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള നിക്ഷേപതുക 488 കോടി രൂപമാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 602 കോടി രൂപയായിരുന്നു. ഈ വര്‍ഷത്തില്‍ അതിലും 20 ശതമാനത്തിന്റെ കുറവ്.
സാമൂഹ്യ നീതിക്കു വേണ്ടി എന്ന പേരില്‍ കുട്ടികളുടെ പോഷകാഹാര പരിപാടിയ്ക്കും ഗ്രാമീണ ജലവിതരണത്തിനും വ്യവസായ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വ പരിപാടിയ്ക്കും മറ്റുമായി 125 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് വെറുമൊരു അധരവ്യായാമം മാത്രമാണ്. കഴിഞ്ഞ വര്‍ഷവും ഇത്രയും തുകതന്നെ നീക്കി വച്ചിരുന്നു.1972-73-ലെ വില വര്‍ദ്ധനവ് പരിഗണിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15 ശതമാനം കുറവാണ് ഈ വര്‍ഷം ഇതിനുവേണ്ടി നീക്കി വച്ചിട്ടുള്ളത്.
വിവിധ മേഖലകളിലായി തൊഴില്‍ രഹിതരായിട്ടുള്ള 5 ലക്ഷത്തോളം വരുന്ന അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയും അതേസമയത്തു തന്നെ സ്ഥിരമായ സമ്പത്ത് ഉല്പാദിപ്പിക്കുന്നതിന് സഹായമാകുകയും ചെയ്യുന്ന പുതിയ പരിപാടികള്‍ക്കായി 100 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളിലാണിതെന്ന് എടുത്തുപറഞ്ഞിട്ടില്ല. 2000 കോടി രൂപ നിക്ഷേപത്തിന് ഒരു തൊഴിലവസരം എന്ന രീതിയില്‍ തനിക്ക് 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും എന്ന പ്രഖ്യാപനവുമായി ചവാന്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഏത് വ്യവസായത്തിലേക്കാണ് ഈ തൊഴിലവസരണമെന്ന് ദൈവത്തിന മാത്രമറിയാം! ആസൂത്രണത്തെ വെറും അങ്കഗണിതമായി അധഃപതിപ്പി ച്ചിരിക്കുന്നു.അത്തരത്തിലേക്കാണ് ഭരണാധികാരികളുടെ പാപ്പരത്തം.
1972-73-ല്‍ 250 കോടി രൂപയാണ് കമ്മിയായി നിക്കി വച്ചിരിക്കുന്നത്. ഇപ്പോള്‍ ധനകാര്യമന്ത്രി പറയുന്നത്. യഥാര്‍ത്ഥ കമ്മി 550 കോടി രൂപയായിരുന്നു വെന്നതാണ്. യഥാര്‍ത്ഥത്തിലുള്ള കമ്മി കണക്കുകളുടെ കസര്‍ത്തുകൊണ്ട് മറച്ചു വെച്ചിരിക്കുകയാണ്.
നികുതിവെട്ടിപ്പുകാരുടെ പറുദീസ
വ്യാവസായികോല്പാദനം 7 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ചരക്കുകളുടെ വിലയില്‍ 6 ശതമാനത്തിന്റെയെങ്കിലും വര്‍ദ്ധനവുണ്ടായിട്ടുള്ളതായി ഗവണ്‍മെന്റ് സമ്മതിക്കുന്നുണ്ട്. തന്മൂലം കൂടുതല്‍ എക്സൈസ് നികുതികളിലും കുറവു വന്നിരിക്കുകയാണ്. വ്യക്തമായും നികുതി വെട്ടിപ്പുകാരുടെ ഒരു കൊയ്ത്തുകാലമായിരുന്നു ഇത്.
വില ഉയരുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ആദായനികുതി അടക്കുവാന്‍ ബാദ്ധ്യസ്ഥരായ സമ്പന്ന വിഭാഗങ്ങളുടെ കൈയില്‍ കൂടുതല്‍ ആദായം കുന്നുകൂടുമെന്നത് വ്യക്തമാണ്. എന്നിട്ടും ആദായ നികുതി ഇനത്തില്‍ വെറും 49 കോടി രൂപായുടെ വര്‍ദ്ധനവ് മാത്രമേ ഉണ്ടാകുകയുള്ളുവെന്നാണ് ധനകാര്യമന്ത്രി കണക്കാക്കുന്നത്. എക്സൈസ് തീരുവയുടെ കൂടുതല്‍ നികുതികള്‍ വെട്ടിയ്ക്കപ്പെടുമെന്ന് ഗവണ്‍മെന്റ് കരുതുന്നു.
അങ്ങനെ ഈ ബഡ്ജറ്റ് കുടുതല്‍ കള്ളപ്പണം സൃഷ്ടിക്കുന്നതിനുള്ള പഴുതുകളാണ് നല്‍കുന്നത്.
കോപിഷ്ടരായ ജനങ്ങളുടെ വികാരത്തെ ശമിപ്പിക്കുന്നതിനു വേണ്ടി ഈ വര്‍ഷത്തില്‍ 85 കോടി രൂപായുടെ കമ്മി മാത്രമേയുണ്ടാകുകയുള്ളുവെന്ന് ധനകാര്യമന്ത്രി വീമ്പടിച്ചു. പക്ഷെ കേന്ദ്രശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ കമ്മി 250 കോടി രൂപയായി വര്‍ദ്ധിക്കുമെന്ന് പിന്നീട് അദ്ദേഹത്തിനു സമ്മതിക്കേണ്ടിവന്നു.
കഴിഞ്ഞ 22 വര്‍ഷത്തെ, പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തെ ആസൂത്രണ ത്തിന്റെയും, ബഡ്ജറ്റിനു ശേഷവും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെയും അനുഭവങ്ങളുള്ള ആര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ കഴിയുമോ? നേടുവാന്‍ കഴിയുന്ന യഥാര്‍ത്ഥ വര്‍ദ്ധനവ് ലക്ഷ്യത്തേക്കാള്‍ വളരെയേറെ താഴെ മാത്രമാണ്. ഇതിന്റെ അര്‍ത്ഥം സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തിനുമേല്‍ പുതിയ കടന്നാക്രമണവും കൂടുതല്‍ തൊഴിലില്ലായ്മയും ഉണ്ടാകുമെന്നതാണ്.
ഇന്ദിരാഗാന്ധിയുടെ വാക്കും പ്രവൃത്തിയും
സഖാക്കളെ,
കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ സംഭവവികാസങ്ങള്‍ എന്താണ് കാണിക്കുന്നത്? നമ്മുടെ കഴിഞ്ഞ സമ്മേളനത്തിനു ശേഷം ആറുമാസം കഴിയുന്നതിനു മുമ്പേ ഇന്ദിരാഗാന്ധി പെട്ടെന്ന് ലോകസഭ പിരിച്ചുവിട്ടു. ദാരിദ്ര്യം ഉച്ഛാടനം ചെയ്യു, ഭിക്ഷാടനം അവസാനിപ്പിക്കുക, എന്നീ മുദ്രാവാക്യങ്ങളുമായി അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യത്തിന്റെയും സാധാരണക്കാരന്റെയും നാശം വരുത്തി വച്ചവര്‍ എന്ന നിലയില്‍ മാര്‍വാഡി-ഗുജറാത്തി കുത്തകകളുടെ നേരെ അവര്‍ പൊട്ടിത്തെറിച്ചു. ഈ കുത്തക മുതലാളിത്ത സ്ഥാപനങ്ങള്‍ക്കെതിരായി പടപൊരുതു വാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമെന്ന നിലയില്‍ ബാങ്ക് ദേശവല്‍ക്കരണത്തെ അവര്‍ ചൂണിക്കാണിച്ചു. മൊറാര്‍ജി, അതുല്യ ഘോഷ്, എസ്.കെ.പട്ടീല്‍, നിജലിംങ്കപ്പ എന്നിവരെ താന്‍ ഒഴിവാക്കിയെന്നും പുരോഗമനങ്ങള്‍ പിന്‍തുടരുന്നതിനുള്ള എല്ലാ തടസ്സങ്ങളും ഞാന്‍ നീക്കം ചെയ്തിരിക്കുന്നുവെന്നും അവര്‍ പ്രഖ്യാപിച്ചി.
പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഈ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായി തെരഞ്ഞെടുപ്പില്‍ വമ്പിച്ച വി