loader

Breaking News

ആഗസ്റ്റ് 18 - ഊർജ്ജ മേഖല സംരക്ഷണ ദിനം

IMAGE

Published On : 17 August 2020

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ആഗസ്റ്റ് 18 ന് ദേശീയ അടിസ്ഥാനത്തിൽ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളുമടങ്ങുന്ന സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ ഊർജ്ജ മേഖല സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തും.



റെയിൽവേ, വൈദ്യുതി, കൽക്കരി തുടങ്ങിയ സുപ്രധാന മേഖലകളെല്ലാം കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കുവാൻ തീരുമാനമെടുത്തിരിക്കുകയാണ്. കേരളത്തിലെ കൊച്ചിൻ റിഫൈനറി ഉൾപ്പെടുന്ന ബിപിസിഎൽ കമ്പനിയും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്.കോവിഡിൻ്റെ പശ്ചാത്തലത്തിൽ പൊതുമേഖലകൾ വിറ്റു തുലയ്ക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ദേശീയ ട്രേഡ് യൂണിയനുകൾ ആണ് ദേശീയ തലത്തിൽ സമരത്തിന് ആഹ്വാനം ചെയ്തത്.

ആഗസ്റ്റ് 18ന് തൊഴിലാളികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവരുടെ താമസസ്ഥലത്തും തൊഴിലെടുക്കുന്ന കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തും.

By : Citu Kerala.

Trending News