loader

Breaking News

കൊവിഡിനെ നേരിടുന്ന കേരളം

IMAGE

Published On : 18 April 2020

ജനുവരി 30 നാണ് കേരളത്തില്‍ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിനിയെ രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി രണ്ടാം തിയതി ആലപ്പുഴയിലും മൂന്നാം തിയതി കാസര്‍ഗോഡും ഒരോ കേസുകള്‍ വീതം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ആ സമയത്ത് കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സംഭവിക്കും പോലെ കേരളത്തിലും രോഗം പടരുമോ എന്ന ആശങ്ക ഉയര്‍ന്നു. പക്ഷേ ഫെബ്രുവരി 16 നും രണ്ട് രോഗികളും 20 ന് അവശേഷിച്ച ഒരു രോഗിയും ആശുപത്രി വിട്ടതോടെ കേരളം രോഗ വിമുക്തമായി. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം മാര്‍ച്ച് 8 നാണ് കേരളത്തില്‍ രോഗം രണ്ടാമത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംത്തിട്ട ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

''കേരളം ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കും'' എന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജീപ് സര്‍ദേശായി തന്റെ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് 19 രോഗത്തെ കേരളം ചികിത്സിക്കുന്നത് എങ്ങനെ എന്ന് ഉദ്ധരിച്ച് കൊണ്ടാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. കേരള മോഡലില്‍ നിന്ന് എന്ത് പഠിക്കാമെന്ന് ബിബിസി അവതാരിക വൈറോളജി വിദഗ്ധന്‍ ഷഹീദ് ജമീലിനോട് ചോദിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ മികവ് കൊണ്ടാണ് കോവിഡ് 19 നെ ആദ്യ ഘട്ടത്തില്‍ പ്രതിരോധിക്കാന്‍ അവര്‍ക്ക് ആയതെന്ന് അദ്ദേഹം മറുപടി നല്‍കി. ആശുപത്രികള്‍ അല്ല പ്രൈമറി ഹെല്‍ത്ത് സെന്ററാണ് ആദ്യം രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. രോഗം നിര്‍ണയിക്കാനും ടെസ്റ്റുകള്‍ നടത്താനും അവര്‍ക്ക് ഫലപ്രദമായി കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വുഹാനില്‍ നിന്ന് കേരളത്തിലേക്ക്

കേരളത്തിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19 രോ​ഗികളുടെ എണ്ണം ( as on 16-04-2020 ) :

ജില്ല തിരിച്ചുള്ള കണക്ക് അറിയാൻ വിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യുക

ആദ്യ ദിവസം മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ( as on 13-04-2020 ) :

സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ നടപടികള്‍

ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ജനുവരി 23 മുതല്‍ തെര്‍മല്‍ സ്‌കാനിംക് ആരംഭിച്ചിരുന്നു. കേന്ദ്ര നിര്‍ദേശ പ്രകാരം കേരളത്തില്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈനയോ മറ്റ് രാജ്യങ്ങളില്‍നിന്നോ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയണം എന്ന് നിര്‍ദേശിച്ചു. വൈദ്യ സഹായത്തിന് മാത്രമെ പുറത്ത് ഇറങ്ങാന്‍ പാടുള്ളു. അതിന് വേണ്ടി ദിശ ടോള്‍ ഫ്രീ നമ്പര്‍ (1056/04712552056) സജ്ജീകരിച്ചു. കൗണ്‍സിലിംഗ്, ഗൈഡന്‍സ് മറ്റ് ശാരീരിക മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2013 ലാണ് ദിശ ട്രോള്‍ ഫ്രീ നമ്പര്‍ സ്ഥാപിച്ചത്. ജനുവരി 22 മുതല്‍ 24*7 മണിക്കൂറും ദിശ - കോവിഡ് ഹെല്‍പ്പ് ലൈന്‍ ആയി പ്രവര്‍ത്തിക്കുന്നു.

ജനുവരി 25 മുതല്‍ കോവിഡ് പ്രതിരോധിക്കാനുളള നടപടികള്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ കെ ഷൈലജ, ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ കൊബ്രഗഡെ എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ല്യു എച്ച് ഒ യുടെ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. എല്ലാ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇവ സ്റ്റേറ്റ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചു.

ഒന്നേകാല്‍ ലക്ഷം ബെഡുകള്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കി. പ്രത്യേകം കൊറോണ കെയര്‍ സെന്റര്‍ ഉണ്ട്. ത്രിതല സംവിധാനം ഇതിനായി ഒരുക്കി. 10813 ഐസൊലേഷന്‍ ബെഡ് തയ്യാറാക്കി. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഉണ്ട്. 38 എണ്ണം പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കുന്നു.

2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിരവധി പേര്‍ക്ക് നിപ്പ ബാധിച്ചിരുന്നു. ആദ്യ വര്‍ഷം രോഗം ബാധിച്ച 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിലെ ആരോഗ്യ രംഗത്തിന് വലിയൊരു തിരിച്ചടി ആയിരുന്നു അത്. രണ്ടാം തവണ പക്ഷേ നിപ്പ ബാധിച്ച് കേരളത്തില്‍ ആരും മരിച്ചില്ല. നിപ്പയെ പ്രതിരോധിക്കാന്‍ ആര്‍ജിച്ച ശീലങ്ങള്‍ കോവിഡ് 19 നെ ചെറുക്കാന്‍ കേരളത്തിന് ഗുണം ചെയ്തു. കൊണ്ടാക്റ്റ് ട്രെയ്‌സിങ്ങാണ് ഇതില്‍ ഏറ്റവും പ്രധാനം. സീറോ പേഷ്യന്റിനെ (രോഗം ആദ്യം വന്ന വ്യക്തി) കണ്ടെത്തുക എന്നതാണ് ആദ്യ പടി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യം ആരംഭിച്ച പരിശോധന മറ്റ് വിമാന താവളങ്ങളിലേക്കും നീട്ടി. ആദ്യ ഘട്ടത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് തൃശൂരിലാണ്. രോഗിയുടെ റൂട്ട് മാപ്പ് കണ്ടെത്തി രോഗിയുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ കൊണ്ടു വന്നു.നിപ്പ രണ്ടാം ഘട്ടത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഇങ്ങനെയാണ് രോഗം വരാന്‍ സാധ്യത ഉള്ളവരെ കണ്ടെത്തിയത്.

''കേരളം ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കും'' എന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജീപ് സര്‍ദേശായി തന്റെ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് 19 രോഗത്തെ കേരളം ചികിത്സിക്കുന്നത് എങ്ങനെ എന്ന് ഉദ്ധരിച്ച് കൊണ്ടാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. കേരള മോഡലില്‍ നിന്ന് എന്ത് പഠിക്കാമെന്ന് ബിബിസി അവതാരിക വൈറോളജി വിദഗ്ധന്‍ ഷഹീദ് ജമീലിനോട് ചോദിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന്റെ മികവ് കൊണ്ടാണ് കോവിഡ് 19 നെ ആദ്യ ഘട്ടത്തില്‍ പ്രതിരോധിക്കാന്‍ അവര്‍ക്ക് ആയതെന്ന് അദ്ദേഹം മറുപടി നല്‍കി. ആശുപത്രികള്‍ അല്ല പ്രൈമറി ഹെല്‍ത്ത് സെന്ററാണ് ആദ്യം രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. രോഗം നിര്‍ണയിക്കാനും ടെസ്റ്റുകള്‍ നടത്താനും അവര്‍ക്ക് ഫലപ്രദമായി കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വുഹാനില്‍ നിന്ന് കേരളത്തിലേക്ക്

ജനുവരി 30 നാണ് കേരളത്തില്‍ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിനിയെ രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി രണ്ടാം തിയതി ആലപ്പുഴയിലും മൂന്നാം തിയതി കാസര്‍ഗോഡും ഒരോ കേസുകള്‍ വീതം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ആ സമയത്ത് കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സംഭവിക്കും പോലെ കേരളത്തിലും രോഗം പടരുമോ എന്ന ആശങ്ക ഉയര്‍ന്നു. പക്ഷേ ഫെബ്രുവരി 16 നും രണ്ട് രോഗികളും 20 ന് അവശേഷിച്ച ഒരു രോഗിയും ആശുപത്രി വിട്ടതോടെ കേരളം രോഗ വിമുക്തമായി. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം മാര്‍ച്ച് 8 നാണ് കേരളത്തില്‍ രോഗം രണ്ടാമത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംത്തിട്ട ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19 രോ​ഗികളുടെ എണ്ണം ( as on 16-04-2020 ) :

ജില്ല തിരിച്ചുള്ള കണക്ക് അറിയാൻ വിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യുക

ആദ്യ ദിവസം മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ( as on 13-04-2020 ) :

സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ നടപടികള്‍

ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ജനുവരി 23 മുതല്‍ തെര്‍മല്‍ സ്‌കാനിംക് ആരംഭിച്ചിരുന്നു. കേന്ദ്ര നിര്‍ദേശ പ്രകാരം കേരളത്തില്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈനയോ മറ്റ് രാജ്യങ്ങളില്‍നിന്നോ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയണം എന്ന് നിര്‍ദേശിച്ചു. വൈദ്യ സഹായത്തിന് മാത്രമെ പുറത്ത് ഇറങ്ങാന്‍ പാടുള്ളു. അതിന് വേണ്ടി ദിശ ടോള്‍ ഫ്രീ നമ്പര്‍ (1056/04712552056) സജ്ജീകരിച്ചു. കൗണ്‍സിലിംഗ്, ഗൈഡന്‍സ് മറ്റ് ശാരീരിക മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2013 ലാണ് ദിശ ട്രോള്‍ ഫ്രീ നമ്പര്‍ സ്ഥാപിച്ചത്. ജനുവരി 22 മുതല്‍ 24*7 മണിക്കൂറും ദിശ - കോവിഡ് ഹെല്‍പ്പ് ലൈന്‍ ആയി പ്രവര്‍ത്തിക്കുന്നു.

ജനുവരി 25 മുതല്‍ കോവിഡ് പ്രതിരോധിക്കാനുളള നടപടികള്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ കെ ഷൈലജ, ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ കൊബ്രഗഡെ എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ല്യു എച്ച് ഒ യുടെ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. എല്ലാ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇവ സ്റ്റേറ്റ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചു.

ഒന്നേകാല്‍ ലക്ഷം ബെഡുകള്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കി. പ്രത്യേകം കൊറോണ കെയര്‍ സെന്റര്‍ ഉണ്ട്. ത്രിതല സംവിധാനം ഇതിനായി ഒരുക്കി. 10813 ഐസൊലേഷന്‍ ബെഡ് തയ്യാറാക്കി. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഉണ്ട്. 38 എണ്ണം പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കുന്നു.

കൊറോണ വൈറസ് ബാധ പ്രതിരോധിക്കാന്‍ ആദ്യ ഘട്ടത്തില്‍ വിദേശത്ത് നിന്ന് വന്നവര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍

ചൈനയില്‍ നിന്നോ മറ്റ് രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നോ എത്തിയവര്‍ നിര്‍ബന്ധമായും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ദിശ ട്രോള്‍ ഫ്രീ നമ്പറിലോ റിപ്പോര്‍ട്ട് ചെയ്യണം.

വീട്ടില്‍ ഉള്ള മറ്റ് കുടുംബാങ്ങളും ആയി സംമ്പര്‍ക്കം പാടില്ല.

പാത്രം കപ്പ് ബെഡ്ഷീറ്റ് മുതലായവ പങ്ക് വെക്കാന്‍ പാടില്ല.

സ്വന്തമായി വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യണം.

വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കണം.

പൊതു പരിപാടികള്‍ പങ്കെടുക്കാനോ സംഘടിപ്പിക്കാനോ പാടില്ല.

പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വന്തമായി ആശുപത്രികളില്‍ എത്താന്‍ പാടില്ല. വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.

നിപ്പയില്‍ നിന്ന് ഉള്‍കൊണ്ട പാഠങ്ങള്‍

2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിരവധി പേര്‍ക്ക് നിപ്പ ബാധിച്ചിരുന്നു. ആദ്യ വര്‍ഷം രോഗം ബാധിച്ച 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിലെ ആരോഗ്യ രംഗത്തിന് വലിയൊരു തിരിച്ചടി ആയിരുന്നു അത്. രണ്ടാം തവണ പക്ഷേ നിപ്പ ബാധിച്ച് കേരളത്തില്‍ ആരും മരിച്ചില്ല. നിപ്പയെ പ്രതിരോധിക്കാന്‍ ആര്‍ജിച്ച ശീലങ്ങള്‍ കോവിഡ് 19 നെ ചെറുക്കാന്‍ കേരളത്തിന് ഗുണം ചെയ്തു. കൊണ്ടാക്റ്റ് ട്രെയ്‌സിങ്ങാണ് ഇതില്‍ ഏറ്റവും പ്രധാനം. സീറോ പേഷ്യന്റിനെ (രോഗം ആദ്യം വന്ന വ്യക്തി) കണ്ടെത്തുക എന്നതാണ് ആദ്യ പടി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യം ആരംഭിച്ച പരിശോധന മറ്റ് വിമാന താവളങ്ങളിലേക്കും നീട്ടി. ആദ്യ ഘട്ടത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് തൃശൂരിലാണ്. രോഗിയുടെ റൂട്ട് മാപ്പ് കണ്ടെത്തി രോഗിയുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ കൊണ്ടു വന്നു.നിപ്പ രണ്ടാം ഘട്ടത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഇങ്ങനെയാണ് രോഗം വരാന്‍ സാധ്യത ഉള്ളവരെ കണ്ടെത്തിയത്. റൂട്ട് മാപ്പ് ഉദാഹരണം :

കേരള സർക്കാർ തയ്യാറാകുന്ന റൂട്ട് മാപ്പ് ഉദാഹരണം

കേരള സർക്കാർ തയ്യാറാകുന്ന റൂട്ട് മാപ്പ് ഉദാഹരണം

രണ്ടാം ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ രോഗികളുടെയും റൂട്ട് മാപ്പ് ഇത്തരത്തില്‍ തയ്യാറാക്കിയിരുന്നു. കടുത്ത കൊറൻ്റെൻ ​നടപടികൾ ​രോ​ഗം പടരുന്നത് തടയാൻ സഹായിച്ചു. ദിവസവും ആയിരകണക്കിന് ആളുകളെയാണ് വീടുകളിലും ആശുപത്രികളിലുമായി കൊറന്റൈന്‍ ചെയ്തത്.

വീടുകളിലും ആശുപത്രികളിലും ക്വാററ്റെെനിൽ കഴിയുന്നവരുടെ എണ്ണം ( as on 16-04-2020 ):

ഏപ്രിൽ നാലിന് ശേഷം നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണത്തിലും ​കുറവുണ്ടായി.

പത്തനംതിട്ട : കോവിഡിനെ ആദ്യം പ്രതിരോധിച്ച ജില്ല

രണ്ടാം ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിൽ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇറ്റലില്‍ നിന്ന് എത്തിയ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ആറ് ദിവസങ്ങള്‍ കൊണ്ട് 17 സ്ഥലങ്ങളാണ് അവര്‍ സഞ്ചരിച്ചത്. പനിയും മറ്റ് ലക്ഷണങ്ങളും കാരണം റാന്നി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിയ ഇവരുടെ ബന്ധുകൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറ്റലിയിൽ നിന്ന് എത്തിയവരെ കണ്ടെത്തി അവരെ ഐസലേറ്റ് ചെയ്തു. അപ്പോഴേക്കും എട്ട് പേര്‍ക്ക് കൂടി രോഗം പകര്‍ന്നിരുന്നു. അവരുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കുക ആയിരുന്നു ആദ്യ ഘട്ടം. ഏതൊക്കെ സ്ഥലങ്ങളില്‍ എത്ര മണിക്ക് അവര്‍ ഉണ്ടായിരുന്നു എന്ന് റൂട്ട് മാപ്പില്‍ അടയാളപ്പെടുത്തി. പ്രൈമറി സെക്കഡറി കോണ്ടാക്ട്റ്റ് ലിസ്റ്റ് തയ്യാറാക്കി. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി.

പത്തനംതിട്ട കോവിഡ് 19 വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ അനുകരണീയമാണെന്ന് യൂണിയൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. പത്തനംതിട്ട ജില്ല ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 9 ന് ജില്ലയിൽ 9 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗ വ്യാപനത്തിൻ്റെ തോത് വെച്ച് നൂറോളം പേർക്ക് രോഗം പിടിപെടാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഏപ്രിൽ 12 -ാം തിയതിയിലെ കണക്ക് അനുസരിച്ച് 17 പേർക്ക് മാത്രമാണ് രോഗം സ്ഥരീകരിച്ചത്. അതിൽ 8 പേർ രോഗ വിമുക്തരായി. കടുത്ത ഐസലേഷൻ നടപടികൾ, ക്വാററ്റെെൻ, സ്ക്രീനിംഗ്, കൊണ്ടാക്റ്റ് ട്രെയിസിങ്, ടെസ്റ്റിങ് എന്നിവയാണ് ഈ നേട്ടം കെെവരിക്കാൻ പത്തനംതിട്ടയെ സഹായിച്ചത്.

നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിലേക്ക് അവശ്യ വസ്തുകൾ എത്തിക്കുന്ന പത്തനംതിട്ട ജില്ല കളക്ടർ പി.ബി. നൂഹയും സംഘവും

നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിലേക്ക് അവശ്യ വസ്തുകൾ എത്തിക്കുന്ന പത്തനംതിട്ട ജില്ല കളക്ടർ പി.ബി. നൂഹയും സംഘവും

രോഗികളുടെ എണ്ണം കൂടിയപ്പോൾ ജില്ലയുടെ അതിർത്തികൾ അടച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങൾ, ജില്ലകൾ നിന്ന് വന്നവരെയും ഉൾപ്പെടുത്തി ഡേറ്റ ബേസ് തയ്യാറാക്കി. പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തവരുടെ റൂട്ട് മാപ്പ് പുറത്ത് വന്നതും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ ആയി. പലരും സ്വമേധായ തങ്ങൾ ആ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു എന്ന് അറിയിച്ചു. ക്വാററ്റെെൻ ചെയ്തവരെ നിരന്തരം ബന്ധപെടാൻ കോൾ സെന്ററുകൾ സജ്ജമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ചെങ്ങനൂർ IHRD കൊളേജ് വിദ്യാർത്ഥി 'കൊറോണ ആർ എം' എന്ന ആപ്പ് വികസിപ്പിച്ചു. ഇത് ജില്ല അധികൃതർ പ്രയോജന പെടുത്തി.

ജിയോ മാപ്പിങ് സംവിധാനം ജില്ലയിൽ നടപ്പിലാക്കി. ഹോം ക്വാററ്റെെനിൽ കഴിയുന്നവർക്ക് ട്രാക്ക് ചെയ്യാൻ ജിപിഎസ് ട്രാക്കിങ് സംവിധാനം ഒരുക്കി. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം [GIS ] ഹോട്ട് സ്‌പോട്ടുകള്‍ രേഖപ്പെടുത്താന്‍ ഉപയോഗിച്ചു. രോഗാണു ഏതൊക്കെ സ്ഥലങ്ങളില്‍ പടരാന്‍ സാധ്യത ഉണ്ടെന്ന് കണക്കാക്കി പത്തനംതിട്ട, കോട്ടയം ജില്ലകളുടെ വിവിധ സ്ഥലങ്ങള്‍ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്ന് മാപ്പില്‍ അടയാളപ്പെടുത്തി.

ലോക്ക് ഡൗണിന് മുമ്പ് നിശ്ചലമായ കേരളം

ഇന്ത്യയില്‍ ഒട്ടാകെ ലോക്ക് ഡൗണ്‍ നടപ്പടികള്‍ ആരംഭിക്കുന്നത് മാര്‍ച്ച് 24 നാണ്. കേരളത്തില്‍ അതിന് മുമ്പ് തന്നെ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ജനതാ കര്‍ഫ്യുവിന് മുമ്പ് തന്നെ കേരളത്തില്‍ സാധാരണ ജീവിതം ഏറെ കുറെ നിശ്ചലമായി. സംസ്ഥാനത്ത് ഒട്ടാകെ പന്ത്രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ എടുത്ത മുന്‍കരുതലുകള്‍ നോക്കാം:

മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു: അംഗനവാടികള്‍, മദ്രസകള്‍, സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍, പാരലല്‍ കോളേജുകളും എന്നിവയ്ക്ക് ഇത് ബാധകമാണ്. ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ഇത് ബാധകം.

സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കി.

സിനിമാ തിയേറ്ററുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നാടക തിയേറ്ററുകള്‍ എന്നിവ അടച്ചിട്ടു

ലേര്‍ണേഴ്സ്, ഡ്രൈവിങ് ലൈസന്‍സ്, എന്‍ഫോഴ്സ്മെന്റ് നടപടികള്‍ എന്നിവ ഒഴിവാക്കി.

ഉത്സവങ്ങള്‍ ചടങ്ങുകളാക്കി പരിമിതപ്പെടുത്തി: ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തി.

വിവാഹ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി. വിവാഹം വിവാഹത്തിനോടനുബന്ധിച്ച സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വരുത്തി.

സുരക്ഷാ മാസ്‌കുകള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി

യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വ്യാജവാര്‍ത്തകളും അടിസ്ഥാന രഹിതമായ കാര്യങ്ങളും പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി.

പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴയും തടവ് ശിക്ഷയും

പിഎസ്സി പരീക്ഷകളെല്ലാം മാറ്റിവച്ചു.

20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്നാണ് വാര്‍ റൂം ആരംഭിച്ചത്. 1897 എപിഡമിക് ഡിസീസസ് ആക്റ്റ് സെക്ഷന്‍ 2, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് എന്നിവ അനുസരിച്ചാണ് വാര്‍ റൂം തയ്യാറാക്കിയത്. സര്‍ക്കാരിന്റെ ഒരു ചെറിയ പരിഛേദമാണ് വാര്‍ റൂം. സെക്രട്ടറിയേറ്റിന്റെ സൗത്ത് കോണ്‍ഫറന്‍സ് ഹോളില്‍ കെ. ഇളന്‍കോവന്‍ ഐ എ എസിന്റെ നേതൃത്വത്തിലാണ് വാര്‍ റൂം ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമില്‍ അഞ്ച് ഐ എ എസ് ഉദ്ദ്യോഗസ്ഥര്‍ ഷിഫ്റ്റ് അനുസരിച്ചാണ് നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പ്, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗതം, ഫുഡ് ആന്റ് സിവില്‍ സപ്പേയ്‌സ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ബന്ധപ്പെട്ട് അവിടെ നിന്നുള്ള ചരക്ക് നീക്കം ഏകോപിപ്പിക്കുന്നത് വാര്‍ റൂമാണ്.

ലോക്ക് ഡൗണ്‍ സമയത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്. വീടില്ലാത്തവര്‍, ജോലി ഇല്ലാത്തവര്‍ തുടങ്ങി ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്താന്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍മാര്‍, ആശ വര്‍ക്കേഴ്‌സ്, അംഗനവാടി ടീച്ചര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം സൗജന്യമാണ്. സാധാരണക്കാര്‍ക്ക് 20 രൂപക്ക് ഉച്ചയൂണ് ലഭിക്കും.

Author : Citu Kerala.

Trending News